ഗുരുവായൂര്‍: സെക്യൂരിറ്റി, ഹൗസ് കീപ്പിങ് മേഖലയിൽ സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം തടയുന്ന ഏജൻസികളെ നിയന്ത്രിക്കാൻ നടപടി വേണമെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ബേബി ജോൺ. ജില്ല സെക്യൂരിറ്റി ആൻഡ് ഹൗസ് കീപ്പിങ് എംപ്ലോയീസ് അസോസിയേഷൻ ജില്ല ജാഥയുടെ സമാപനം കിഴക്കേനടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയർമാൻ ടി.ടി. ശിവദാസൻ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ ബാബു എം. പാലിശ്ശേരി, ആർ.വി. ഇഖ്ബാൽ, ടി. ശ്രീകുമാർ, എം. കൃഷ്ണദാസ്, എം.സി. സുനിൽകുമാർ, എ.എച്ച്. അക്ബർ, വി. ഹരിദാസ്, എം. രതി, സി.പി. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. മിനിമം വേതനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അടുത്തമാസം രണ്ടിന് കലക്ടറേറ്റുകൾക്ക് മുന്നിൽ സത്യഗ്രഹം സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.