കനാലിന് സംരക്ഷണഭിത്തിയില്ല; ഐ.ടി.ഐ റോഡ് അപകടക്കെണി

ചാലക്കുടി: ജലസേചന കനാലിന് സംരക്ഷണ ഭിത്തിയില്ലാത്തതിനാല്‍ ചാലക്കുടി ഐ.ടി.ഐ റോഡ് അപകടഭീഷണിയാകുന്നു. കെ.എസ്.ആര്‍.ടി.സി റോഡിനെയും െറയില്‍വേ സ്റ്റേഷന്‍ റോഡിനെയും ബന്ധിപ്പിക്കുന്ന റോഡും കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് ഭാഗത്തുനിന്ന് ഗോള്‍ഡന്‍ നഗറിലേക്ക് പോകുന്ന കനാല്‍ റോഡും കൂട്ടിമുട്ടുന്ന കവലയിലാണ് അപകട ഭീഷണി നിലനില്‍ക്കുന്നത്. കനാലി​െൻറ സംരക്ഷണഭിത്തികള്‍ ഉയര്‍ത്തിക്കെട്ടാത്തതാണ് പ്രശ്‌നത്തിന് കാരണം. സംരക്ഷണഭിത്തി ഉള്ളതാകെട്ട റോഡി​െൻറ നിരപ്പിലാണ്. അതിനാല്‍ വാഹനങ്ങള്‍ തിരിക്കുമ്പോള്‍ പിന്‍ചക്രങ്ങള്‍ കനാലിലേക്ക് തെന്നിയാണ് അപകടം ഉണ്ടാവുക. പ്രധാന പാതയിലൂടെ രണ്ട് വാഹനങ്ങള്‍ ഒരുമിച്ച് വന്നാലും വാഹനങ്ങളുടെ ഒരു ഭാഗത്തെ ചക്രങ്ങള്‍ കനാലിലേക്ക് തെന്നും. ചാലക്കുടി ട്രങ്ക് റോഡ് ജങ്ഷന്‍ ചുറ്റിവളയാതെ െറയില്‍വേ സ്റ്റേഷന്‍ റോഡിലേക്കും തിരിച്ച് കെ.എസ്.ആര്‍.ടി.സി റോഡിലേക്കും പരസ്പരം സഞ്ചരിക്കാവുന്ന എളുപ്പവഴിയെന്ന നിലയില്‍ ഈ റോഡിനെ നിരവധി യാത്രക്കാരും വാഹനങ്ങളും ആശ്രയിക്കുന്നുണ്ട്. ഇറിഗേഷന്‍ ക്വാര്‍ട്ടേഴ്‌സ് റോഡിലേക്കും ഇതുവഴിയാണ് പോകുക. ഗവ. ഐ.ടി.ഐ, വനിത ഐ.ടി.ഐ, സേക്രഡ് ഹാര്‍ട്ട് കോളജ്, എന്‍.എസ്.എസ് സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. നിരവധി സ്‌കൂള്‍ ബസുകൾ ഇൗവഴി പോകുന്നുണ്ട്. രാത്രിയായാല്‍ വാഹനങ്ങള്‍ക്ക് അപകടക്കെണി തിരിച്ചറിയാന്‍ പ്രയാസമാണ്. അതിനാല്‍ പാലം വീതി കൂട്ടാനും സംരക്ഷണഭിത്തി നിർമിക്കാനും നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഡി- സിനിമാസ്: ലൈസന്‍സ് പിന്‍വലിക്കണം- -കേരള കോണ്‍ഗ്രസ് ചാലക്കുടി: നടന്‍ ദിലീപി​െൻറ തിയറ്റര്‍ സമുച്ചയമായ ഡി- സിനിമാസ് നിയമം ലംഘിച്ചതിനാല്‍, ചാലക്കുടി നഗരസഭ നല്‍കിയ അനുമതി റദ്ദാക്കണമെന്ന് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കലക്ടര്‍ റവന്യൂ മന്ത്രിക്ക് നല്‍കിയ പ്രഥമ റിപ്പോര്‍ട്ടില്‍ത്തന്നെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയത് ഇതിന് തെളിവാണ്. ലൈസന്‍സ് അപേക്ഷക്കൊപ്പമുള്ള രേഖകളില്‍ മനഃപൂര്‍വം വരുത്തിയ തെറ്റുകളും സത്യവിരോധങ്ങളും പിന്നീട് അറിഞ്ഞാലും െലെസന്‍സ് അതോറിറ്റിക്ക് അനുമതി റദ്ദാക്കാന്‍ കാരണമാണ്. അതിനാല്‍, ചാലക്കുടി നഗരസഭയിലെ ഭരണ-പ്രതിപക്ഷങ്ങള്‍ തര്‍ക്കിച്ച് സമയം കളയാതെ അനുമതി പിന്‍വലിക്കുകയാണ് വേണ്ടതെന്ന് ജില്ല പ്രസിഡൻറ് ജോസ് മാളിയേക്കല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയ് ഗോപുരന്‍, കെ.ആര്‍. കിരണ്‍, കെ.ആര്‍. രഘു എന്നിവര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.