കൂട്ടാടൻ പാടത്ത് നെൽകൃഷിക്കായി 2.12 കോടി

ചാവക്കാട്: 25 വർഷമായി കാട് പിടിച്ച് കിടക്കുന്ന കുട്ടാടൻ പാടശേഖരത്ത് നെൽകൃഷിയിറക്കാൻ നബാഡി​െൻറ ആദ്യ ഗഡുവായി 2.12 കോടി രൂപ അനുവദിച്ചതായി ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉമ്മർ മുക്കണ്ടത്ത് അറിയിച്ചു. മൂന്ന് പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന പാടത്ത് കൃഷിക്ക് തുടക്കം കുറിക്കാൻ 15 കോടി രൂപയാണ് ആകെ വേണ്ടത്. നെൽകൃഷിക്ക് തുടക്കം കുറിക്കുന്നതിന് മൂന്നോടിയായി ജില്ല പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫിസറും സംഘവും സ്ഥലം സന്ദർശിച്ചു. കുട്ടാടൻ പാടശേഖരം വ്യാപിച്ചുകിടക്കുന്ന പുന്നയൂർ, വടക്കേക്കാട്, പുന്നയൂർക്കുളം എന്നിവിടങ്ങളിലെ പാടശേഖരങ്ങൾ സംഘം കണ്ടു. പാടത്ത് പന്തലിച്ച് കിടക്കുന്ന പോട്ട വെട്ടിമാറ്റി സംസ്കരിച്ച് ജൈവവളമാക്കുന്നതിനെ കുറിച്ചുള്ള സാധ്യത സംഘം പരിശോധിച്ചു. ഇതിന് വേണ്ട പദ്ധതി തയാറാക്കാൻ കൃഷി അസി.എക്സി.എൻജിനീയറെ ചുമതലപ്പെടുത്തി. കുട്ടാടൻ പാടശേഖരം ഉൾപ്പെടുന്ന മേഖലകളിലെ മുഴുവൻ ജനപ്രതിനിധികളെയും കൃഷി ഉദ്യേഗസ്ഥരെയും കർഷകരെയും ബന്ധപ്പെട്ടവരെയും പങ്കെടുപ്പിച്ച് വിപുല യോഗം വിളിക്കും. ഈ യോഗത്തിലെ നിർദേശങ്ങൾക്കനുസരിച്ച് പദ്ധതിക്ക് തുടക്കം കുറിക്കാൻ തീരുമാനിച്ചതായി ബ്ലോക്ക് പ്രസിഡൻറ് അറിയിച്ചു. പാടശേഖരം സന്ദർശിച്ച സംഘത്തിൽ ബ്ലോക്ക് പ്രസിഡൻറ്, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫിസർ എം.ഡി. തിലകൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി. ഹൈദരലി, ജില്ല കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷീല പ്രസാദ്, അസി. എക്സി. എൻജിനീയർ ടി. സുമേഷ്കുമാർ, എ.ഡി.എ ടി.പി. ബൈജു, അസി.എൻജിനീയർ പി.ഡി. രാജേഷ് , ഓവർസിയർ കെ.സി. മോഹനൻ , പരൂർ കോൾപടവ് ഭാരവാഹികളായ കെ.പി. ഷക്കീർ, ഷുക്കൂർ കോറോത്തയിൽ, അബ്ബാസ് ആറ്റുപുറം എന്നിവരും ഉണ്ടായിരുന്നു. കെ.വി. ദാസൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആയിരുന്ന സമയത്താണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. തരിശ് ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തുന്നതിനായി മിഷൻ ഡയറക്ടറിൽ നിന്ന് നിർദേശം ലഭിച്ച സാഹചര്യത്തിൽ ഈ പദ്ധതി ഏറ്റെടുക്കാൻ തയാറാണെന്ന് പരൂർ കോൾ പടവ് ഭാരവാഹികൾ അറിയിച്ചതായി ബ്ലോക്ക് പ്രസിഡൻറ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.