തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ സംരക്ഷിക്കുമെന്ന ഡി.പി.െഎയുടെ ഉറപ്പിൽ ക്ലസ്റ്റർ പരിശീലനത്തിൽ സഹകരണം തിരുവനന്തപുരം: തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ സംരക്ഷിച്ചില്ലെങ്കിൽ ക്ലസ്റ്റർ പരിശീലനം ബഹിഷ്കരിക്കുമെന്ന് ക്യു.െഎ.പി യോഗത്തിൽ അധ്യാപക സംഘടന പ്രതിനിധികളുടെ ഭീഷണി. 2012ന് ശേഷം എയ്ഡഡ് സ്കൂളുകളിലെ അധിക തസ്തികകളിൽ നിയമിക്കപ്പെടുകയും കുട്ടികളുടെ കുറവുകാരണം തസ്തിക നഷ്ടപ്പെടുകയും ചെയ്ത അധ്യാപകരുടെ പ്രശ്നമാണ് യോഗത്തിൽ ഉയർന്നത്. ഇവരുടെ തസ്തിക നഷ്ടപ്പെടാത്ത രൂപത്തിൽ ക്രമീകരണം വരുത്തുമെന്ന പൊതുവിദ്യാഭ്യാസ ഡയറക്റുടെ ഉറപ്പിനെ തുടർന്ന് ക്ലസ്റ്റർ പരിശീലനവുമായി സഹകരിക്കാൻ സംഘടനകൾ തീരുമാനിച്ചു. ഒമ്പത്, പത്ത് ക്ലാസുകളിലെ തസ്തിക നഷ്ടപ്പെട്ട സംരക്ഷിത അധ്യാപകരെ 1:40 എന്ന അനുപാതത്തിൽ മാതൃവിദ്യാലയത്തിൽ സംരക്ഷിക്കാനുള്ള തീരുമാനത്തിെൻറ ആനുകൂല്യം സർക്കാർ സ്കൂളുകളിലെ അധ്യാപകർക്ക് ലഭ്യമാക്കാത്തതും യോഗത്തിൽ ഉയർന്നു. ഇക്കാര്യത്തിൽ ക്ലസ്റ്റർ പരിശീലനത്തിൽ അനുകൂല തീരുമാനമുണ്ടാകണമെന്നും ആവശ്യമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.