Posted On
date_range Updated On
date_range വിരുപ്പാക്കയിൽ മെട്രോ ട്രെയിൻ മാതൃകയിൽ അംഗൻവാടി നവീകരിക്കുന്നു
വടക്കാഞ്ചേരി: ജനകീയ കൂട്ടായ്മയിൽ . തെക്കുംകര പഞ്ചായത്തിലെ 110ാം നമ്പർ വിരുപ്പാക്ക അംഗൻവാടിയാണ് നവീകരിക്കുന്നത്. ക്ലാസ് മുറി ശീതീകരിച്ചു. കാർട്ടൂൺ ചിത്രങ്ങളാൽ കുട്ടികളെ ആകർഷിക്കുന്ന വിധമാണ് അംഗൻവാടി ചുമർ ഒരുക്കിയത്. പുറത്ത് മെട്രോ ട്രെയിനിെൻറ മാതൃകയിലാണ് പെയിൻറിങ്. മിസ്റ്റർ ബീൻ, ഡോറ, മിക്കി മൗസ്, ടോം ആൻഡ് ജെറി എന്നീ കഥാപാത്രങ്ങൾ ക്ലാസ് മുറികളിൽ ഇടം പിടിച്ചു. ഷാജു കുറ്റിക്കാടനാണ് ചിത്രകാരൻ. ഏറെ വ്യത്യസ്തമായ അംഗൻവാടി കാണാൻ സന്ദർശകരേറെയാണ് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.