മികച്ച സേവനം കാഴ്ചവെച്ച ഉദ്യോഗസ്ഥർക്ക് ആദരം

തൃശൂർ: കേരള പൊലീസ് അസോസിയേഷൻ തൃശൂർ സിറ്റി ജില്ല കമ്മിറ്റി നേതൃത്വത്തിൽ മികച്ച സേവനം കാഴ്ചവെച്ച ഉദ്യോഗസ്ഥരെ ആദരിക്കും. വ്യാഴാഴ്ച 10ന് സിറ്റി പൊലീസ് ആസ്ഥാനത്ത് റേഞ്ച് ഐ.ജി എം.ആർ. അജിത്കുമാർ ഉദ്ഘാടനം ചെയ്യും. പാലക്കാട് ജില്ല ആശുപത്രിയിലെ പൊലീസ് സർജൻ ഡോ. പി.ബി. ഗുജ്റാൾ, തൃശൂർ കലക്ടറുടെ ഡ്രൈവർ പി.ഡി. പൗലോസ്, ഗൺമാനായ സിവിൽ പൊലീസ് ഓഫിസർ കെ.ജെ. ഡെനിൻ എന്നിവരെയാണ് ആദരിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.