ജി.എസ്​.ടി പ്രാബല്യ മരുന്നുകൾ ആഗസ്​റ്റ്​ ഒന്നുമുതൽ വിപണിയിൽ

തൃശൂര്‍: ചരക്കുസേവന നികുതി നടപ്പാക്കിയ ശേഷമുള്ള വില പ്രിൻറ് ചെയ്ത മരുന്നുകൾ ആഗസ്റ്റ് ഒന്നുമുതൽ വിപണിയിൽ എത്തുമെന്ന് ഓള്‍ കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. സർക്കാർ വില നിശ്ചയിച്ച ജീവൻരക്ഷാ മരുന്നുകൾക്ക് എം.ആർ.പിക്കൊപ്പം ചരക്കുസേവന നികുതികൂടി ചേർത്ത വിലയാവും ഇൗടാക്കുക. നിലവിലെ സ്റ്റോക്ക് ജി.എസ്.ടി വിലയില്‍ വില്‍ക്കുമ്പോള്‍ മൊത്ത--ചില്ലറ വ്യാപാരികള്‍ക്ക് ഉണ്ടായ 14 ശതമാനം നഷ്ടം നികത്താൻ സർക്കാർ ഇടപെടൽമൂലം കഴിഞ്ഞു. 90 കോടിയുടെ നഷ്ടം വരും. മൊത്ത--ചില്ലറ വ്യാപാരികള്‍ക്ക് നേരിട്ട നഷ്ടം നിർമാതാക്കളില്‍നിന്ന് വാങ്ങിയെടുക്കാന്‍ നടപടിയെടുക്കും. നഷ്ടം സഹിച്ച് കച്ചവടം നടത്തിയതുകൊണ്ടാണ് മരുന്ന് ക്ഷാമം ഉണ്ടാകാഞ്ഞതെന്ന് ഇവർ അവകാശപ്പെട്ടു. വാര്‍ത്തസമ്മേളനത്തില്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻറ് എ.എന്‍. മോഹന്‍, വി. അന്‍വർ, എ.വി. രാജേഷ്, സുരേഷ് വാര്യർ, ടി.ഡി. ജോയി എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.