ഏഴ് പൊതുമരാമത്ത് റോഡുകൾക്ക് 10.75 കോടിയുടെ അനുമതി

ചാലക്കുടി: മാള--ചാലക്കുടി റോഡടക്കം ചാലക്കുടിയിലെ പൊതുമരാമത്ത് റോഡുകളുടെ നവീകരണ ജോലികൾ ഉടൻ ആരംഭിക്കും. ഇതിനായി 10.75 കോടിയുടെ പ്രവൃത്തികൾക്ക് അനുമതിയായതായി ബി.ഡി. ദേവസി എം.എൽ.എ അറിയിച്ചു. മാള-ചാലക്കുടി റോഡിന് 3.3 കോടി, കൊരട്ടി-പുളിക്കക്കടവ് റോഡിന് 94 ലക്ഷം, ചാലക്കുടി-വെള്ളിക്കുളങ്ങര റോഡിന് 3.5 കോടി, താലൂക്ക് ആശുപത്രി റോഡിന് 1.18 കോടി, ചാലക്കുടി-വെള്ളിക്കുളം റോഡ് മേച്ചിറ ഭാഗത്തിന് 2.12 കോടി, കൊരട്ടി--നാലുകെട്ട് റോഡ് 3.35 കോടി തുടങ്ങിയ നവീകരണ പ്രവൃത്തികൾക്കാണ് അംഗീകാരമായത്. ഇത് കൂടാതെ മൂന്നുകോടി ചെലവഴിച്ച് ചാലക്കുടി-ആനമല റോഡും നവീകരിക്കും. ഇതിൽ ട്രാംവേ റോഡ്, ആനമല ജങ്ഷൻ മുതൽ സി.സി.എം.കെ ജങ്ഷൻവരെ നടപ്പാത നിർമാണവും കലുങ്ക് നിർമാണവും നടത്തും. നിർമാണോദ്ഘാടനം 21ന് രാവിലെ 10ന് കൊരട്ടി കോൺവ​െൻറ് ജങ്ഷനിലും വൈകീട്ട് മൂന്നിന് ആനമല ജങ്ഷനിലും 22ന് രാവിലെ 10ന് താലൂക്ക് ആശുപത്രി ജങ്ഷനിലും 11.30ന് മേച്ചിറയിൽ െവച്ചും ബി.ഡി. ദേവസി എം.എൽ.എ നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.