ഒരുമനയൂർ: തങ്ങൾപടി ദേശീയപാത പടിഞ്ഞാറുവശം സ്വകാര്യ കെട്ടിടത്തിന് മുകളിൽ ടവർ സ്ഥാപിക്കുന്നതിനെതിരെ അയൽവാസികളും നാട്ടുകാരും വിവിധ വകുപ്പുകൾക്ക് പരാതി നൽകി. ഉമ്മു ഹബീബ എന്നവരുടെ കെട്ടിടത്തിന് മുകളിലാണ് ടവറിനുള്ള ശ്രമം നടക്കുന്നത്. ടവർ സ്ഥാപിക്കുന്നതിൽ ആരോഗ്യ പ്രശ്നങ്ങൾ ഉന്നയിച്ചും കെട്ടിടത്തിെൻറ സുരക്ഷ അപകടകരമാണെന്നും കാണിച്ച് എം.വി. അബ്ദുൽ ഗഫൂറും കെ.വി. ഷാജിയും മറ്റ് നാട്ടുകാരും ഒപ്പുവെച്ച പരാതി ഒരുമനയൂർ പഞ്ചായത്ത് അധികൃതർക്കും തൃശൂർ ജില്ല ടെലികോം കമ്മിറ്റി, കലക്ടർ എന്നിവർക്കാണ് പരാതി നൽകിയത്. കട്ടിക്കാട് ഹയർ സെക്കൻഡറിയിൽ മാധ്യമം 'വെളിച്ചം' പുന്നയൂർക്കുളം കട്ടിക്കാട് ഹയർ സെക്കൻഡറി സ്കൂളിൽ നടപ്പാക്കുന്ന മാധ്യമം വെളിച്ചം പദ്ധതിയുമായി സഹകരിച്ച അബ്ദുൽ ഹക്കീം തൊഴിയൂർ, നബീൽ മൊയ്തു കുന്നത്ത് എന്നിവർ വിദ്യാർഥി പ്രതിനിധി അദൃശ്യക്ക് പത്രം കൈമാറുന്നു. പി.ടി.എ പ്രസിഡൻറ് സുരേഷ് ബാബു, പ്രിൻസിപ്പൽ ടി. മുഹമ്മദ്, നാസർ ഹുസൈൻ, സ്കൂൾ പ്രധാനാധ്യാപിക ഫാത്തിമ, കെ.വി. ഹംസ, മണി എന്നിവർ സമീപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.