ദ്രാവിഡ കലാ സാംസ്കാരിക വേദിയുടെ പുരസ്കാര വിതരണം

തൃശൂർ: ദ്രാവിഡ കലാ സാംസ്കാരിക വേദിയുടെ പുരസ്കാര വിതരണം വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പൊതു പരീക്ഷകളിൽ ഉന്നതവിജയം നേടിയ എസ്.സി, എസ്.ടി വിദ്യാർഥികൾക്ക് ഡോ.അംബേദ്കർ അക്ഷര പുരസ്കാരവും മഹാത്മ അയ്യങ്കാളി കർമശ്രേഷ്ഠ പുരസ്കാരവുമാണ് വിതരണം ചെയ്യുക. വൈകീട്ട് മൂന്നിന് സാഹിത്യ അക്കാദമി ഹാളിൽ പി.ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. അയങ്കാളി കർമശ്രേഷ്ഠ പുരസ്കാരം നേടിയ വാവാസുരേഷി‍​െൻറ 'പാമ്പുകളെ അറിയാന്‍' വിജ്ഞാന ക്ലാസും നടക്കും. വേദി പ്രസിഡൻറ് കെ.സി. സുബ്രഹ്മണ്യന്‍, സെക്രട്ടറി വി.കെ. ദാസന്‍, രക്ഷാധികാരി എ.പി. കൃഷ്ണന്‍, വൈസ് പ്രസിഡൻറ് രവീന്ദ്രന്‍ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. മലയാള കവിതയുടെ ഭാവുകത്വത്തെ വിലയിരുത്താൻ 'ആഗ്നേയം' തൃശൂര്‍: എഴുപതുകളിലെ കവിതകളെ മുന്‍നിര്‍ത്തി മലയാള കവിതയുടെ ഭാവുകത്വത്തെ വിലയിരുത്താൻ 'ആഗ്നേയം' ശിൽപശാല. കേരള സാഹിത്യ അക്കാദമിയും കുന്നംകുളം റീഡേഴ്‌സ് ഫോറവും ചേർന്നാണ് പരിപാടി നടത്തുന്നതെന്ന് സംഘാടകർ അറിയിച്ചു. 22ന് രാവിലെ ഒമ്പതിന് കുന്നംകുളം ബഥനി സ​െൻറ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍സെക്കൻഡറി സ്‌കൂളില്‍ മന്ത്രി എ.സി. മൊയ്തീന്‍, കവി സച്ചിദാനന്ദന്‍, കെ.ജി. ശങ്കരപ്പിള്ള, സാറാജോസഫ്, എസ്. ശാരദക്കുട്ടി, ജോയ് മാത്യു, വൈശാഖന്‍, കെ.പി. മോഹനന്‍, പി.എൻ. ഗോപീകൃഷ്ണന്‍, അന്‍വര്‍ അലി, മനോജ് കുറൂര്‍, പ്രമോദ് രാമന്‍, കെ.സി. നാരായണന്‍, ഡോ.എം.വി. നാരായണന്‍, വീരാന്‍കുട്ടി, മോഹനകൃഷ്ണന്‍ കാലടി എന്നിവർ പങ്കെടുക്കും. സംഘാടക സമിതിക്കുവേണ്ടി വൈശാഖന്‍, പി.പി. രാമചന്ദ്രന്‍, വി.കെ. ശ്രീരാമന്‍ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.