ഗുരുവായൂര്‍: പുതുതലമുറക്ക് മാലിന്യ സംസ്കരണ സന്ദേശം പകരാൻ ഹ്രസ്വചിത്രവുമായി ചാവക്കാട് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ വിദ്യാർഥികൾ. തിരക്കുകളുടെ പേരിൽ മാലിന്യ സംസ്കരണത്തിൽ വീഴ്ചവരുത്തുന്നവരുടെ കണ്ണു തുറപ്പിക്കുന്നതാണ് 20 മിനിറ്റ് നീളുന്ന ചിത്രം. മാലിന്യ സംസ്കരണത്തിന് മടികാട്ടുന്ന മാതാപിതാക്കളും അവരെ തിരുത്തുന്ന വിദ്യാർഥിനിയായ മകളുമാണ് ചിത്രത്തിലെ കഥാപാത്രങ്ങൾ. സ്കൂളും വീടും പരിസരവും മാലിന്യമുക്തമാക്കേണ്ടതിെൻറ ആവശ്യകതക്ക് അടിവരയിടുന്ന വിധമാണ് എൻ.എസ്.എസ് യൂനിറ്റ് ചിത്രം ഒരുക്കിയത്. ബാലതാരമായി പല ചിത്രങ്ങളിലും വേഷമിട്ടിട്ടുള്ള ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഗൗരി കൃഷ്ണയാണ് ചിത്രത്തിൽ വിദ്യാർഥിനിയുടെ വേഷത്തിൽ. ബാവ കൊടാശ്ശേരി, സി.യു. ജലജ, ആഗ്നസ് ആേൻറാ, ജീസ് ജീവൻ, സക്കീർ കളത്തിൽ, ഷാഫി ചെറുതുരുത്തി, ടിറ്റോ ഫ്രാൻസിസ്, അനീഷ്, വിനീഷ് എന്നിവർ അരങ്ങിലും അണിയറയിലുമായി പ്രവർത്തിച്ചിരിക്കുന്നു. ഗുരുവായൂർ ടൗൺഹാളിൽ നടന്ന പ്രദർശനം കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ അധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. നഗരസഭാ ഉപാധ്യക്ഷൻ കെ.പി. വിനോദ്്, സ്ഥിരം സമിതി അധ്യക്ഷന്മാരായ സുരേഷ് വാര്യർ, ഷൈലജ ദേവൻ, പ്രിൻസിപ്പൽ വി.എസ്. ബീന, പ്രധാനാധ്യാപിക കെ.സി. ഉഷ, കെ.എ. സക്കീർ, തിരക്കഥാകൃത്ത് ജയകൃഷ്ണൻ കാവിൽ, പി.എൻ. മുരളീധരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.