വിവരാവകാശ നിയമത്തി​െൻറ പ്രാധാന്യം ഉൾക്കൊള്ളുന്നില്ല ^അമിതവ്​ ഭട്ടാചാര്യ

വിവരാവകാശ നിയമത്തി​െൻറ പ്രാധാന്യം ഉൾക്കൊള്ളുന്നില്ല -അമിതവ് ഭട്ടാചാര്യ തൃശൂർ: വിവരാവകാശ നിയമത്തി​െൻറ പ്രധാന്യം ജനം ഇപ്പോഴും വേണ്ട രീതിയിൽ ഉൾെക്കാണ്ടിട്ടില്ലെന്ന് കേന്ദ്ര വിവരാവകാശ കമീഷണർ അമിതവ് ഭട്ടാചാര്യ. കേവലം വ്യക്തിപരമായ പരാതികൾക്ക് ഉത്തരം കണ്ടെത്താനുള്ള വേദിയായി വിവരാവകാശ നിയമത്തെയും അതി​െൻറ സംവിധാനത്തെയും ഉപയോഗിക്കുന്നത് ഇതി​െൻറ മഹത്തായ ലക്ഷ്യം പൂർത്തീകരിക്കാൻ സഹായകമല്ലെന്നും അദ്ദേഹം പറഞ്ഞു. കോമൺവെൽത്ത് ഹ്യൂമൻ ൈററ്റ്സ് ഇനിഷ്യേറ്റീവും കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് തലശ്ശേരിയും സംയുക്തമായി തൃശൂരിൽ നടത്തിയ വിവരാവകാശ വൈജ്ഞാനിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുതാൽപര്യം മുൻനിർത്തിയുള്ള വിവരാവകാശ അപേക്ഷകളുമായി മുന്നോട്ടു വരുന്ന ആക്ടിവിസമാണ് രാജ്യത്തിന് ഗുണം. അതുകൊണ്ടു തന്നെ ഭരണസംവിധാനത്തി​െൻറ പോരായ്മകൾക്കെതിരായ തിരുത്തൽ ശക്തിയായി ഇൗ നിയമം ഉപയോഗിക്കാം. അപ്പോൾ മാത്രമെ നിയമം സാർഥകമാകുകയുള്ളൂ എന്നും അമിതാവ് ഭട്ടാചാര്യ പറഞ്ഞു. ടി. ആസിഫ് അലി അധ്യക്ഷത വഹിച്ചു. സാധാരണക്കാരെന യജമാനനാക്കിയ ഇൗ നിയമം ജനാധിപത്യ ഭരണക്രമത്തിൽ ജനത്തി​െൻറ പരിപൂർണ പങ്കാളിത്തമാണ് സാധ്യമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. വെങ്കടേഷ് നായക്, രവീന്ദ്രൻ കണ്ടോത്ത്, പി. ഷറഫുദ്ദീൻ, അഡ്വ. എ.എസ്. ശ്യാംകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.