കോട്ടപ്പുറം ചന്തയിൽ ചുമട്ടുതൊഴിലാളി സമരം; പൊലീസ് കാവൽ ഏർപ്പെടുത്തി

മേത്തല:- കോട്ടപ്പുറം ചന്തയിൽ കയറ്റിറക്ക് തൊഴിലാളികളുടെ സമരം തുടരുന്നു. തിങ്കളാഴ്ച പൊലീസ് കാവലിലാണ് ചന്ത നടന്നത്. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് മാർക്കറ്റിലെ തൊഴിലാളികൾ പണിമുടക്ക് ആരംഭിച്ചത്. കയറ്റിറക്ക് കൂലിസംബന്ധമായ കരാർ കാലാവധി അവസാനിച്ചതിനെ തുടർന്ന് ജില്ല ലേബർ ഓഫിസർ പ്രഖ്യാപിച്ച കൂലി ലഭിച്ചില്ലെന്നാരോപിച്ചായിരുന്നു പണിമുടക്ക്. ലേബർ ഓഫിസർ പ്രഖ്യാപിച്ച കൂലി നിരക്ക് മർച്ചൻറ് അസോസിയേഷൻ ലംഘിച്ചെന്ന് തൊഴിലാളികളും, തൊഴിലാളികൾ ഡി.എൽ.ഒ പ്രഖ്യാപിച്ചതിനെക്കാൾ കൂടുതൽ നിരക്ക് ആവശ്യപ്പെട്ടെന്ന് മർച്ചൻറ് അസോസിയേഷനും ആരോപിച്ചു. ഇതോടെ കോട്ടപ്പുറം മാർക്കറ്റി​െൻറ പ്രവർത്തനം അവതാളത്തിലായി. പഴയ നിരക്ക് ഏപ്രിൽ 30-ന് അവസാനിച്ചിരുന്നു. നിരക്ക് വർധനയുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടന്നെങ്കിലും തീരുമാനമായില്ല. വർധിപ്പിച്ച കൂലി നിരക്കിന് 2019 ഏപ്രിൽ 30 വരെയാണ് പ്രാബല്യം. ഇതിൽ ആക്ഷേപമുണ്ടെങ്കിൽ 60 ദിവസത്തിനകം പരാതി നൽകാം. ഡി.എൽ.ഒ പ്രഖ്യാപിച്ച നിരക്കിൽ ലോറി വന്ന് നിൽകുന്ന സ്ഥലത്ത് നിന്ന് 10മീറ്റർ അകലം കണക്കാക്കുന്നത് കട വരെയാണെന്നും എന്നാൽ തൊഴിലാളികൾ ഇത് കടയുടെ ഉൾഭാഗം വരെയാണ് ദൂരം എടുക്കുന്നതെന്നും വ്യാപാരികൾ ആരോപിച്ചു. കഴിഞ്ഞ നാല് ദിവസമായി സമരം തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.