നടി ആക്രമണക്കേസ്: ദിലീപിനെതിരെ രണ്ടുപേരുടെ മൊഴി കൂടി; തൃശൂർ സ്വദേശികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി

തൃശൂർ: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതി​െൻറ ഭാഗമായി തൃശൂര്‍ സ്വദേശികളായ രണ്ടുപേരുടെ രഹസ്യമൊഴി കൂടി പൊലീസ് രേഖപ്പെടുത്തി. കാലടി മജിസ്‌ട്രേറ്റ് കോടതിയിലെത്തി മൊഴി രേഖപ്പെടുത്തിയ ഇവരെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം പുറത്ത് വിട്ടിട്ടില്ല. പള്‍സര്‍ സുനിയും ദിലീപും കൂടിക്കാഴ്ച നടത്തിയതിന് ദൃക്‌സാക്ഷികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ദിലീപ് അഭിനയിച്ച ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ ലൊക്കേഷനായിരുന്ന കിണറ്റിങ്കൽ ടെന്നീസ് അക്കാദമിയിൽ മുഖ്യപ്രതി പള്‍സര്‍ സുനിയും ദിലീപും തമ്മിൽ സംസാരിക്കുന്നത് കണ്ടതായാണ് ഇരുവരുടെയും മൊഴിയേത്ര. സെറ്റില്‍െവച്ച് ദിലീപിനൊപ്പം എടുത്ത സെല്‍ഫിയില്‍ പള്‍സര്‍ സുനിയും ഉള്‍പ്പെട്ടിരുന്നതിൽ ഈ ലൊക്കേഷനിലുണ്ടായിരുന്നവരിൽ നിന്ന് നേരത്തെ തന്നെ പൊലീസ് വിശദാംശങ്ങൾ ശേഖരിച്ചിരുന്നു. രഹസ്യമൊഴി രേഖപ്പെടുത്തിയത് ആരുടെയൊക്കെയാണെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, കേസില്‍ ഏറെ നിര്‍ണായകമായ മൊഴിയാണ് ഇന്ന് രേഖപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തി​െൻറ വാദം. അറസ്റ്റിലായ പള്‍സര്‍ സുനിയും ദിലീപും സംസാരിക്കുന്നത് കണ്ടുവെന്നത് കോടതിയില്‍ തെളിയിക്കാന്‍ ഇപ്പോഴത്തെ മൊഴി പര്യാപ്തമാകുമെന്നാണ് പൊലീസ് വിലയിരുത്തൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.