പൊലീസും കാലികമാറ്റത്തിന് വിധേയരാവണം: മന്ത്രി വി.എസ്. സുനിൽകുമാർ

പൊലീസും അസോ. വനിതാസമ്മേളനം തൃശൂർ: കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംസ്ഥാന വനിത കൺവെൻഷൻ മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. . സംസ്ഥാന ജൻഡർ അഡ്വൈസർ ഡോ.ടി.കെ. ആനന്ദി മുഖ്യപ്രഭാഷണം നടത്തി. സാമൂഹ്യമാറ്റ പ്രക്രിയയിൽ സ്ത്രീ സാന്നിധ്യവും ഇടപെടലും വർധിത തോതിൽ ഉണ്ടായെങ്കിൽ മാത്രമെ നാടിന് പുരോഗതിയുടെ പടവുകൾ ചവിട്ടിക്കയറാൻ കഴിയൂ എന്ന് ഡോ.ആനന്ദി പറഞ്ഞു. സംസ്ഥാന നിർവാഹക സമിതിയംഗം എസ്.റജിമോൾ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.ജി. അനിൽകുമാർ, സംസ്ഥാന സമിതിയംഗം അപർണ ലവകുമാർ, പൊലീസ് അക്കാദമി അസി.ഡയറക്ടറും എസ്.പിയുമായ കെ.കെ. അജി, അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ ടി.എസ്. ബൈജു, സണ്ണി ജോസഫ്, കെ.ഐ. മാർട്ടിൻ, എസ്. ഷൈജു എന്നിവരും സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.