തൃശൂർ: പൊതു വിദ്യാഭ്യാസത്തിെൻറ ഗുണമേന്മ ഉറപ്പുവരുത്താൻ തദ്ദേശ സ്ഥാപനങ്ങളുെടയും ആർ.എം.എസ്.എയുടെയും (രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ) സംയോജിത വിദ്യാഭ്യാസ പദ്ധതി തയാറാക്കാനുള്ള ദ്വിദിന ശിൽപശാല കിലയിൽ തുടങ്ങി. കൊല്ലം മേയർ വി. രാജേന്ദ്ര ബാബു ഉദ്ഘാടനം ചെയ്തു. കില അസോസിയേറ്റ് പ്രഫ. ഡോ. ജെ.ബി. രാജൻ ആമുഖം അവതരിപ്പിച്ചു. ജില്ല പഞ്ചായത്തുകളിെലയും മുനിസിപ്പൽ കോർപറേഷനുകളിെലയും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, നിർവഹണ ഉദ്യോഗസ്ഥർ, പ്ലാൻ ക്ലർക്കുമാർ, ആസൂത്രണ സമിതി അംഗങ്ങൾ, ആർ.എം.എസ്.എ േപ്രാഗ്രാം ഓഫിസർമാർ എന്നിവരാണ് ശിൽപശാലയിൽ പങ്കെടുത്തത്. ആർ.എം.എസ്.എ അഡീ. ഡയറക്ടർ പി.ഐ. മാത്യു, ഡോ. പ്രമോദ്, ഷൂജ, ഡോ. രതീഷ് കാളിയാടൻ, എൻ.പി. വേണുഗോപാൽ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.