'അമ്മ' കളപ്പണം വെളുപ്പിക്കുന്ന സംഘടന -കെ.മുരളീധരൻ എം.എൽ.എ തൃശൂർ: സിനിമ താരങ്ങളുടെ സംഘടനയായ 'അമ്മ' കളപ്പണം വെളുപ്പിക്കുന്ന സംഘടനയായെന്ന് കെ. മുരളീധരൻ എം.എൽ.എ. ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള അയ്യന്തോൾ കാർത്യായനി അമ്പലം മേഖല കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിെൻറ ആരോഗ്യരംഗം തകർന്നു. പനിമരണം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ജനദ്രോഹ നിലപാടുകളിൽ മോദിയും പിണറായിയും മത്സരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സർക്കാറും അമ്മയും പ്രതികളെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും മുരളീധരൻ പറഞ്ഞു. പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് പ്രിയദർശിനി പുരസ്കാരം നൽകി. മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു. കൗൺസിലർ വത്സല ബാബുരാജ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ, ടി.വി. ചന്ദ്രമോഹൻ, ഡി.സി.സി വൈസ് പ്രസിഡൻറുമാരായ ഐ.പി. പോൾ, ജോസ് വള്ളൂർ, ജോസഫ് ടാജറ്റ്, വിൻസെൻറ് കാട്ടൂക്കാരൻ, ജനറൽ സെക്രട്ടറിമാരായ എ. പ്രസാദ്, സി.ബി.ഗീത, സജീവൻ കുരിയച്ചിറ, ബ്ലോക്ക് പ്രസിഡൻറ് കെ.ഗിരീഷ് കുമാർ, മണ്ഡലം പ്രസിഡൻറ് കെ.രാമനാഥൻ, കണ്ണത്ത് രാധാകൃഷ്ണൻ, ഷാജു ചേലാട്ട്, ടി.എൻ. രാജീവ്, സുമേഷ് പട്ടരുപാട്ട്, മേലേത്ത് ജോസ്, ജയൻ വിളക്കപ്പിളി, ഷാജി ഗോവിന്ദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.