പൊലീസ് നിയമത്തിന് അതീതരല്ല -എ.ഡി.ജി.പി പത്മകുമാർ തൃശൂർ: പൊലീസ് നിയമത്തിന് അതീതരല്ലെന്നും ഗതാഗത നിയമങ്ങളടക്കം പാലിക്കാൻ പൊലീസിനും ബാധ്യതയുണ്ടെന്നും എ.ഡി.ജി.പി കെ. പത്മകുമാർ. റാങ്കിന് മുകളിലുള്ള പ്രവർത്തന മികവാണ് പൊലീസ് സേനാംഗങ്ങൾക്ക് ഉണ്ടാവേണ്ടതെന്നും എ.ഡി.ജി.പി പറഞ്ഞു. രാമവർമപുരം പൊലീസ് അക്കാദമിയിൽ 28ാമത് ബാച്ച് പൊലീസ് കോൺസ്റ്റബിൾമാരുടെ പാസിങ് ഔട്ട്പരേഡിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. നിയമപാലകർ തന്നെ നിയമലംഘകരായാൽ പൊതുസമൂഹത്തിനെ നിയന്ത്രിക്കാൻ കഴിയാതെ വരും. സാധാരണ ജനങ്ങളെ അപേക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥർ വരുത്തുന്ന നിയമലംഘനങ്ങൾക്ക് പതിന്മടങ്ങ് കാഠിന്യമുണ്ട്. റാങ്കിന് അതീതമായി ഒത്തൊരുമിച്ച പ്രവർത്തനമാണ് പൊലീസ് സേനക്ക് നേട്ടമുണ്ടാക്കുകയെന്ന് എ.ഡി.ജി.പി പറഞ്ഞു. പരിശീലന കാലയളവിൽ മികവ് പുലർത്തിയവർക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. 48 േപരാണ് ആറുമാസത്തെ പരിശീലനം പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.