​േ​ബാധവത്​കരണം

പഴഞ്ഞി: 'ലഹരി വിമുക്തം' പരിപാടിയുടെ ഭാഗമായി വിമുക്തി ലഹരിവിരുദ്ധ ക്ലബി​െൻറ നേതൃത്വത്തിൽ മാർ ഡയ്നേഷ്യസ് കോളജിൽ അധ്യാപകർക്കായി സംഘടിപ്പിച്ച അവബോധന ക്ലാസ് അന്തിക്കാട് എക്സൈസ് റേഞ്ച് ഒാഫിസ് പ്രിവൻറിവ് ഒാഫിസർ പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രഫ. ബേബി ജോസഫ് അധ്യക്ഷത വഹിച്ചു. എക്സൈസ് സബ് ഇൻസ്പെക്ടർ അശോക് കുമാർ, ഡോ. എസ്. ജിജി പോൾ, ഡോ. ജി. രാജീവ് എന്നിവർ സംസാരിച്ചു. അനുമോദനം കുന്നംകുളം: ഗവ. ബോയ്സ് ഹൈസ്കൂൾ പൂർവവിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സിക്ക് മികച്ച വിജയം കരസ്ഥമാക്കിയവരെ കാഷ് അവാർഡും ഉപഹാരവും നൽകി അനുമോദിച്ചു. നഗരസഭാ അധ്യക്ഷ സീത രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡൻറ് ടി.കെ. പീറ്റർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക കെ.എ. നസീമ, തമ്പാൻ തോലത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.