തൃശൂര്‍: നവനീതം കള്‍ച്ചറല്‍ ട്രസ്റ്റിെൻറ മണ്‍സൂണ്‍ ഡാന്‍സ് മ്യൂസിക് ഫെസ്റ്റ് രണ്ടാം ദിനത്തിൽ ആസ്വാദകരെ വിസ്മയിപ്പിച്ച് കലൈമാമണി ഷൈലജയുടെ കുച്ചിപ്പുടി. പത്മഭൂഷന്‍ ജേതാവ് ഡോ. വെമ്പതി ചിന്നസത്യത്തിെൻറ ശിഷ്യയാണ് കലൈമാമണി ഷൈലജ. കുച്ചിപ്പുടിയില്‍ വെമ്പതി സ്െറ്റെൽ പിന്തുടരുന്ന ഇവര്‍ അഭിനയത്തിലും പാദചലനങ്ങളിലും അഗ്രഗണ്യയാണ്. ദൂരദർശെൻറ എഗ്രേഡ് റാങ്കുള്ള കലാകാരിയാണ്. തമിഴ്‌നാട് സര്ക്കറെിെൻറ കലൈമാമണി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകീട്ട് 6.30ന് ഡോ. ജാനകി രംഗരാജെൻറ ഭരതനാട്യം അരങ്ങേറും. ബുധനാഴ്ച മുതല്‍ 15വരെ ഭാരതീയ വിദ്യാഭവന്‍ സർവധർമ പ്രതിസ്ഥാനില്‍ കുച്ചിപ്പുടി ശിൽപശാലയും സംഘടിപ്പിച്ചിട്ടുണ്ട്. കലൈമാമണി ഷൈലജ നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.