ചരിഞ്ഞു നിൽക്കുന്ന മരം യാത്രക്കാർക്ക് ഭീഷണി

ആമ്പല്ലൂർ: പുതുക്കാട് സ​െൻററിൽ ദേശീയപാതയിലേക്ക് ചരിഞ്ഞു നിൽക്കുന്ന മരം യാത്രക്കാർക്ക് ഭീഷണിയാകുന്നു. ദേശീയപാത നിർമാണത്തിനായി മണ്ണെടുത്ത ഭാഗത്താണ് മരം നിൽക്കുന്നത്. മരത്തി​െൻറ അടിഭാഗത്തെ മണ്ണ് നീക്കിയതും മാർക്കറ്റിൽ നിന്നുള്ള മലിനജലം കുത്തിയൊഴുകിയതും മൂലം വേരുകൾ പുറത്താണ്. ജീർണാവസ്ഥയിലായ മരം ഏത് സമയത്തും മറിഞ്ഞ് വീഴാവുന്ന നിലയിലാണ്. ദേശീയപാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് ഭീഷണിയാണിത്. ദേശീയപാതയുടെ നിർമാണ ഘട്ടത്തിൽ മരം മുറിച്ചു നീക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും പരിഗണിച്ചില്ല. കാലവർഷം ശക്തമായതോടെ ഉയർന്ന ഭാഗത്ത് നിൽക്കുന്ന മരം ദേശീയപാതയിലേക്ക് വീഴാൻ സാധ്യതയേറെയാണ്. മരം മുറിച്ച് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.