കലാമണ്ഡലത്തിൽ നാടക ശിൽപശാല വിലക്കി

ചെറുതുരുത്തി: കേരള കലാമണ്ഡലം കൽപിത സർവകലാശാലയിൽ നെറ്റ്വർക്ക് ഓഫ് ആർട്ടിസ്റ്റിക് തിയറ്റർ ആക്ടിവിസ്റ്റ്സ് കേരള നടത്തിവന്ന നാടക ശിൽപശാല തുടരാൻ അനുമതി നൽകേണ്ടതില്ലെന്ന് കലാമണ്ഡലം ഭരണസമിതിയുടെ അടിയന്തര യോഗം തീരുമാനിച്ചു. വിദ്യാർഥി യൂനിയൻ, പി.ടി.എ കമ്മിറ്റി, വകുപ്പ് മേധാവികൾ എന്നിവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. കലാമണ്ഡലെത്തയും അവിടത്തെ കലാരൂപങ്ങെളയും അവഹേളിക്കുന്ന നിലപാടുകളാണ് നാടക ക്യാമ്പുമായി ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. സ്ഥാപനത്തെ അധിക്ഷേപിക്കുന്ന വിധത്തിൽ മാധ്യമപ്രചാരണവും നടന്നു. അതുകൊണ്ടുതന്നെ ഒരു കാരണവശാലും ശിൽപശാല തുടരാൻ അനുമതി നൽകേണ്ടതില്ലെന്ന് തീരുമാനമെടുക്കുകയായിരുന്നുവെന്ന് രജിസ്ട്രാർ ഡോ. കെ.കെ. സുന്ദരേശൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.