മൂന്നര വയസ്സുകാരിയെ പിതാവ് മർദിച്ച സംഭവം: ബാലാവകാശ സംരക്ഷണ കമീഷൻ കേസെടുത്തു

മൂന്നര വയസ്സുകാരിയെ പിതാവ് മർദിച്ച സംഭവം: ബാലാവകാശ സംരക്ഷണ കമീഷൻ കേസെടുത്തു കോഴിക്കോട്: മുക്കം മണാശ്ശേരിയിൽ മൂന്നര വയസ്സുകാരിയെ പിതാവ് ക്രൂരമായി മർദിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ സ്വമേധയാ കേസെടുത്തു. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോഴിക്കോട് റൂറൽ പൊലീസ് മേധാവി, ജില്ല ശിശുസംരക്ഷണ ഓഫിസർ, ചൈൽഡ് ഡെവലപ്മ​െൻറ് േപ്രാജക്ട് ഓഫിസർ എന്നിവർക്ക് കമീഷൻ നിർദേശം നൽകി. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടത്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.