കേസ് അട്ടിമറിക്കാൻ നടന്ന ഗൂഢാലോചനയിലും അന്വേഷണം വേണം -കെ. സുരേന്ദ്രൻ തൃശൂര്‍ : നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാന്‍ നടന്ന ഗൂഢാലോചനയെക്കുറിച്ചും സിനിമയിലെ മാഫിയ ബന്ധങ്ങളെക്കുറിച്ചും അന്വേഷണം വേണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. തെളിവുകളും ഫോണ്‍ രേഖകളും പരിശോധിക്കാതെയാണ് ആദ്യഘട്ടത്തില്‍ ഗൂഢാലോചന സാധ്യത പൊലീസ് തള്ളിയത്. ഇതിന് പിന്നില്‍ ആരുടെ താൽപര്യമാണെന്ന് കെണ്ടത്തണം. മുഖ്യമന്ത്രിപോലും ഇതേ നിലപാടാണ് ആദ്യഘട്ടത്തില്‍ സ്വീകരിച്ചത്. കേസ് തെളിയിച്ചതില്‍ പൊലീസിെൻറ പങ്ക് തള്ളിക്കളയുന്നില്ല. പക്ഷേ, പണം ലഭിക്കാതെവന്നപ്പോള്‍ പള്‍സര്‍ സുനി നടത്തിയ വെളിപ്പെടുത്തലാണ് ദിലീപ് കുടുങ്ങാന്‍ കാരണമായത്. അതിനാല്‍, പൊലീസിന് ധാര്‍മിക വിജയം അവകാശപ്പെടാന്‍ കഴിയില്ല. ദിലീപിനുവേണ്ടി അമിതാവേശം കാണിച്ച ജനപ്രതിനിധികള്‍ കൂടിയായ ഇന്നസെൻറും മുകേഷും ഗണേഷും രാജിെവക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇവരുടെ നിലപാടുകള്‍ ദുരൂഹമാണ്. ചില മഹാനടന്മാര്‍പോലും ദിലീപിനെ സംരക്ഷിക്കാന്‍ ശ്രമിച്ചതായി സംശയിക്കുന്നു. സിനിമാ ലോകത്തെ അധോലോക മാഫിയ ബന്ധങ്ങളെക്കുറിച്ചും അന്വേഷണം വേണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ജില്ല പ്രസിഡൻറ് എ. നാഗേഷും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.