കൊടുങ്ങല്ലൂർ: ഹരിത കേരള മിഷെൻറ ഭാഗമായി നടപ്പാക്കുന്ന 'ഓണത്തിനൊരു മുറം പച്ചക്കറി' പദ്ധതിയുടെ കയ്പമംഗലം നിയോജക മണ്ഡലതല പരിപാടി ഇ.ടി.ടൈസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മതിലകം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീന വിശ്വൻ അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി.ആർ. ശ്രീലത പദ്ധതി വിശദീകരിച്ചു. ക്ലബുകൾക്ക് നൽകുന്ന പച്ചക്കറിവിത്ത് വിതരണം ബ്ലോക്ക് വികസന സ്ഥിരം സമിതി അധ്യക്ഷൻ എം.എ. വിജയന് കൈമാറി ഉദ്ഘാടനം ചെയ്തു. സ്കൂൾ പച്ചക്കറി കൃഷി, പുരയിട പച്ചക്കറി കൃഷി , ഗ്രോബാഗ് കൃഷി എന്നിവക്ക് ആവശ്യമായ വിത്തും വിതരണം ചെയ്തു. കാർഷിക സെമിനാറിൽ വടക്കേകര കൃഷി ഓഫിസർ കെ.എം.ദിവ്യ 'ജൈവ സമൃദ്ധി പച്ചക്കറി കൃഷിയിലൂടെ' എന്ന വിഷയം അവതരിപ്പിച്ചു. കൃഷി അസി. ഡയറക്ടർ കെ.ഐ.സബിത, കൃഷി ഓഫിസർ ഫാജിത റഹ്മാൻ എന്നിവർ സംസാരിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, സഹകരണ ബാങ്ക് പ്രസിഡൻറുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.