must...അംബാനിയുടെ ആഡംബര കെട്ടിടത്തിൽ തീപിടിത്തം മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മുംബൈയിലെ ആൻറിലിയ ബിൽഡിംഗിൽ തീപിടിത്തം. അൽതാമൗണ്ട് റോഡിൽ സ്ഥിതിചെയ്യുന്ന 27 നിലകളുള്ള ആഡംബര കെട്ടിടത്തിെൻറ ആറാംനിലയിൽ തിങ്കളാാഴ്ച രാത്രി 9.10നാണ് അഗ്നിബാധയുണ്ടായത്. ആറ് അഗ്നിശമനസേന യൂനിറ്റുകൾ കുതിച്ചെത്തി രക്ഷാപ്രവർത്തനം നടത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി. നാലുലക്ഷം ചതുരശ്ര അടിയിൽ തീർത്ത ലോകത്തെ ഏറ്റവും ആഡംബര കെട്ടിടങ്ങളിലൊന്നായ ആൻറിലിയയിൽ മൂന്ന് ഹെലിപാഡുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.