കുന്നംകുളം: ബസ്സ്റ്റാൻഡിന് മുന്നിലെ സ്വകാര്യ കെട്ടിടത്തിന് മുകളിൽ തീപിടിത്തം. ജനം പരിഭ്രാന്തരായി. തിങ്കളാഴ്ച ഉച്ചക്ക് 12ഒാടെയാണ് വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിെൻറ മുകളിൽ തീ പടർന്നത്. രണ്ടാംനിലയിൽ സ്ഥാപിച്ച പരസ്യ ബോർഡിൽ വെൽഡിങ് നടത്തുന്നതിനിടെ തീപൊരി വീണ് ഫ്ലക്സിൽ തീപിടിക്കുകയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളാണ് ഇവിടെ േജാലി ചെയ്തിരുന്നത്. പരസ്യ ബോർഡിൽ നിന്ന് പൊളിച്ചുനീക്കിയ ഫ്ലക്സിൽ തീപടർന്നതോടെ സമീപ കച്ചവടക്കാരും വഴിയാത്രക്കാരും ഭീതിയിലായി. സംഭവമറിഞ്ഞെത്തിയ പൊലീസും പരിസരത്തെ വ്യാപാരികളും നാട്ടുകാരും അവസരോചിതമായി ഇടപെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവസ്ഥലത്തിന് താഴെ മുനിസിപ്പൽ എൽ ഷേപ്പ് കെട്ടിടത്തിന് മുന്നിൽ നിരവധി ഇരുചക്രവാഹനങ്ങൾ നിർത്തിയിട്ടിരുന്നു. തീ മുകളിൽ നിന്ന് ഫ്ലക്സ് വഴി താഴേക്ക് പടർന്നു. കറുത്ത പുക ഉയർന്നതോടെ സമീപത്തുള്ളവരും ഒാടിക്കൂടി. പ്രധാന റോഡിലൂടെയുള്ള ഗതാഗതം പൊലീസ് തടസ്സപ്പെടുത്തി. കച്ചവടക്കാരും പൊലീസും നാട്ടുകാരും ബക്കറ്റുകളിൽ വെള്ളമെടുത്ത് ഒഴിച്ചു. വിവരമറിഞ്ഞ് ഫയർഫോഴ്സ് എത്തുേമ്പാഴേക്കും തീ നിയന്ത്രണ വിധേയമാക്കി. സി.െഎ രാജേഷ് കെ. മേേനാെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. സംഭവത്തിൽ അശ്രദ്ധമായി ജോലി ചെയ്തവർക്കെതിരെ കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.