കൊടുങ്ങല്ലൂർ: കോതപറമ്പിലെ ബഹദൂർ മെമ്മോറിയൽ ചാരിറ്റീസ് നൽകുന്ന സ്ക്കോളർഷിപ്പിന് കൊടുങ്ങല്ലൂർ താലൂക്കിൽ സ്ഥിരമായി താമസക്കാരായ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, പോളിടെക്നിക്ക്, ടി.ടി.സി, ബിടെക്ക്, മെഡിസിൻ എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുർവേദിക് എന്നീ കോഴ്സുകൾക്കാണ് സ്കോളർഷിപ്. നിലവിൽ സ്കോളർഷിപ് വാങ്ങുന്ന വിദ്യാർഥികൾ ഉയർന്ന ക്ലാസുകളിലേക്ക് പ്രവേശനം കിട്ടിയതിെൻറ രേഖ സമർപ്പിക്കണം. സൗജന്യ അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും കോതപറമ്പിൽ പ്രവർത്തിക്കുന്ന ഒാഫിസിലോ, കാരയിലെ ബഹദൂർ കൺവെൻഷൻ സെൻററിലോ സമീപിക്കുക. അവസാന തീയതി 20. ഫോൺ: 0480 2802162.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.