പുന്നയൂര്‍ക്കുളം: വിദ്യാർഥികളില്‍നിന്ന് അമിത നിരക്ക് ഇടാക്കിയ സ്വകാര്യ ബസ് കുന്നത്തൂരിൽ നാട്ടുകാർ തടഞ്ഞു. കുന്നംകുളം-ആല്‍ത്തറ റൂട്ടില്‍ ഓടുന്ന 'പവർ' ബസാണ് തടഞ്ഞത്. വടക്കേക്കാട്, ആല്‍ത്തറ ഭാഗങ്ങളില്‍നിന്ന് മുക്കാല സ്‌കൂളിലേക്ക് പോകുന്ന വിദ്യാർഥികളില്‍നിന്ന് അമിത നിരക്ക് ഇൗടാക്കുന്നുവെന്നാണ് പരാതി. രണ്ടുരൂപക്ക് പകരം അഞ്ച് രൂപ ഇൗടാക്കുന്നതായും നല്‍കാൻ വിസമ്മതിക്കുന്നവരെ യാത്രക്കാരുടെ ഇടയിൽവെച്ച് കണ്ടക്ടര്‍ അപമാനിക്കുന്നതായും പരാതിയുണ്ട്. നാട്ടുകാര്‍ ബസ് തടഞ്ഞതോടെ കുന്നത്തൂരിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. വരും ദിവസങ്ങളില്‍ ഇതേനില തുടര്‍ന്നാല്‍ അധികാരികള്‍ക്ക് പരാതി നൽകുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.