ചാലക്കുടി: നിയമവിരുദ്ധമായി വാഹനങ്ങളിൽ പുറത്തേക്ക് കൊണ്ടുപോയ കാതിക്കുടത്തെ നിറ്റ ജലാറ്റിൻ കമ്പനിയുടെ മാലിന്യം ആക്ഷൻ കൗൺസിൽ പ്രവർത്തകരും നാട്ടുകാരും പിടികൂടി കമ്പനിപ്പടിയിൽ തിരികെ കൊണ്ടുവന്ന് തട്ടി. രണ്ടു ലോഡ് മാലിന്യം പുറത്തുകൊണ്ടുപോയത് പിടികൂടി തിരിച്ചു കൊണ്ടുവരാൻ സാധിച്ചില്ല. ഇത് ആരോരുമറിയാതെ എവിടെയോ ഉപേക്ഷിച്ചതായി സംശയിക്കുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് കാതിക്കുടത്തെ നിറ്റ ജലാറ്റിൻ ഫാക്ടറിക്കകത്ത് നിന്ന് നിറയെ മാലിന്യം കയറ്റി മൂന്ന് ടോറസ് ലോറികൾ പുറപ്പെട്ടത്. തിരിക്കിട്ട് ചാക്കുകളിൽ കുത്തിനിറച്ചതായതിനാൽ വഴിയിൽ പലയിടത്തും മാലിന്യം തെറിച്ചു വീണു. ഇതോടെയാണ് നിറ്റ ജലാറ്റിൻ മാലിന്യം കൊണ്ടുപോകുന്നത് പുറത്തറിയാനിടയായത്. ആക്ഷൻ കൗൺസിൽ പ്രവർത്തകരും പ്രദേശവാസികളും വിവരമറിഞ്ഞതോടെ അവ തിരികെ കൊണ്ടു വരാൻ പരിശ്രമം നടത്തി. ലോറികൾ പോകുന്നതിനിെട കൊരട്ടി പള്ളിയുടെ സമീപം മാലിന്യം തെറിച്ചു വീണതിെൻറ പേരിൽ ഒരു വാഹനം അവിടെയുള്ളവർ തടഞ്ഞിട്ടു. തുടർന്നെത്തിയ നിറ്റ ജലാറ്റിൻ ആക്ഷൻ കൗൺസിൽ പ്രവർത്തകരും നാട്ടുകാരും ചേർന്ന് ലോറി കാതിക്കുടത്തേക്ക് തന്നെ ബലമായി തിരിച്ചെത്തിച്ചു. കാതിക്കുടത്ത് എത്തിയതോടെ രോഷാകുലരായ ആളുകൾ ചേർന്ന് ലോറിയിൽ കയറി അവിടെനിന്ന് മാലിന്യചാക്കുകൾ കമ്പനിയുടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു. നിമിഷങ്ങൾക്കകം കമ്പനിയുടെ മുറ്റത്ത് ചാക്കുകൾ പൊട്ടി മാലിന്യം പരന്ന് പരിസരമാകെ ദുർഗന്ധം പടർന്നു. ഇതോടെ കൊരട്ടി പൊലീസ് സ്ഥലത്തെത്തി മാലിന്യം പൊതുസ്ഥലത്തുനിന്ന് നീക്കണമെന്ന് കമ്പനി അധികൃതരോട് ആവശ്യപ്പെട്ടു. തുടർന്ന് മൂന്നുമണിയോടെ കമ്പനി നിയോഗിച്ച ജീവനക്കാർ മാലിന്യം കമ്പനിക്കുള്ളിലേക്ക് കൊണ്ടുപോയി. പിന്നീട് പരിസരം വൃത്തിയാക്കിയതോടെ പ്രശ്നങ്ങൾ അവസാനിച്ചു. മാലിന്യവുമായി കടന്നുകളഞ്ഞ മറ്റ് രണ്ട് വാഹനങ്ങളെ പറ്റി അന്വേഷണം തുടരുകയാണ്. കമ്പനിയുടെ ഖരമാലിന്യം ജനങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതിനാൽ അവ പുറത്ത് കൊണ്ടുപോയി ഉപേക്ഷിക്കുന്നത് നിയമവിരുദ്ധമാണ്. ഉൽപാദനശേഷം വരുന്ന മാലിന്യം കമ്പനിയെ സംബന്ധിച്ചിടത്തോളം വലിയ തലവേദനയാണ്. കഴിഞ്ഞ കാലങ്ങളിൽ ഇത് ജൈവവളമെന്ന തീരിയിൽ പലയിടത്തും വിറ്റഴിച്ചിരുന്നു. എന്നാൽ വിലക്കപ്പെട്ടതോടെ ഇത് ജനവാസം കുറഞ്ഞ മേഖലയിൽ ഇരുട്ടിെൻറ മറവിൽ ഉപേക്ഷിക്കുകയാണ്. ഫെബ്രുവരി 27ന് ദേശീയ ഹരിതൈട്രബ്യൂണൽ കാതിക്കുടത്തെ നിറ്റ ജലാറ്റിൻ കമ്പനിയെ സംബന്ധിക്കുന്ന വിധി പുറപ്പെടുവിച്ചിരുന്നു. പാലക്കാട് കള്ളിയമ്പാറയിൽ കമ്പനി നിക്ഷേപിച്ച ടൺ കണക്കിന് മാലിന്യം അവിടെനിന്ന് നീക്കം ചെയ്യണമെന്ന് ഹരിത ൈട്രബ്യൂണൽ ഉത്തരവിട്ടിരുന്നു. കൂടാതെ കമ്പനി പ്രവർത്തിപ്പിക്കണമെങ്കിൽ മാലിന്യം നിയന്ത്രിക്കാനുള്ള 25 ഉപാധികൾ പാലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.