ഡ്രൈവർ ഉറങ്ങി; കാർ താഴ്ചയിലേക്ക് മറിഞ്ഞു

കൊടുങ്ങല്ലൂർ: ദേശീയ പാതയിലെ കോതപറമ്പ് ആലയിൽ റോഡിൽനിന്ന് താഴ്ചയിലേക്ക് മറിഞ്ഞു. ശനിയായ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് പറയുന്നു. കൊല്ലത്തുനിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന മാരുതി വാനാണ് അപകടത്തിൽെപട്ടത്. മതിലകം െപാലീസ് മേൽ നടപടി സ്വീകരിച്ചു. രാത്രി ഡ്രൈവർമാർ ഉറങ്ങുന്നതുമൂലം ദേശീയപാതയിൽ അപകടം വർധിക്കുകയാണ്. മഴക്കാലമായതോടെ പെട്ടന്നുള്ള ബ്രേക്കിങ്ങും മറ്റും വാഹനം തെന്നിമറിഞ്ഞുള്ള അപകടത്തിൽ കലാശിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.