ചേലക്കര: ഹൈടെൻഷൻ ലൈനിൽനിന്ന് ഷോക്കേറ്റ് ലൈൻമാൻ മരിച്ചു. ചേലക്കര വല്ലങ്ങിപ്പാറ സ്വദേശി മുള്ളത്ത്പാടത്ത് വീട്ടിൽ അബൂബക്കറാണ് (51) മരിച്ചത്. ചേലക്കര സെക്ഷനിലെ സ്ഥിരം ജീവനക്കാരനാണ്. പരക്കാട് സെൻററിലെ പള്ളിക്ക് മുൻവശെത്ത 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ശനിയാഴ്ച ഉച്ചക്ക് ഒന്നരക്കാണ് അപകടം. അറ്റകുറ്റപ്പണി നടക്കുന്ന പോസ്റ്റിലൂടെ കൺസ്യൂമർ ലൈനും 11 കെ.വി ലൈനും പോകുന്നുണ്ട്. ഇതിലെ 11 കെ.വി ലൈൻ ഓഫാണെന്ന ധാരണയിൽ സ്പർശിച്ചതാണ് അപകട കാരണം. ഷോക്കേറ്റ അബൂബക്കർ കൺസ്യൂമർ ലൈനിലേക്ക് തെറിച്ചുവീണു. സഹപ്രവർത്തകർ ഉടൻ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. സമീപത്തുനിന്ന് ടിപ്പർ ലോറി കൊണ്ടുവന്ന് ഭാരം കയറ്റുന്ന ഭാഗം ഉയർത്തിയാണ് ലൈനിൽ കുടുങ്ങിക്കിടന്ന അബൂബക്കറിനെ താഴെയിറക്കിയത്. ഉടൻ ചേലക്കരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചേലക്കര പൊലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ: സൽമ. മക്കൾ: താജ്, നീസ്, ഇസ്ജാസ്, ഫർസാന. മരുമക്കൾ: റിസ്‌വാന, ഷാഹിന, നാസർ. സംസ്കാരം ഞായറാഴ്ച രണ്ടിന് വല്ലങ്ങിപ്പാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.