തൃശൂര്‍: പഴയ നോട്ട് മാറ്റി നല്‍കാമെന്നുപറഞ്ഞ് ആളുകളെ വരുത്തി പണം കവരാന്‍ ശ്രമിച്ച കേസിലെ പ്രതികളെ തൃശൂര്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി കണിമംഗലം മമ്മസ്രായില്ലത്ത് വീട്ടില്‍ താനു എന്ന തെൻസിൽ മോൻ (24), കൂട്ടാളി ചിയ്യാരം വേലംപറമ്പില്‍ വീട്ടില്‍ ഷഫീഖ് (26) എന്നിവരെയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഫ്രാന്‍സിസ് ഷെല്‍ബിയുടെ നേതൃത്വത്തിലുള്ള സംഘം ഇടുക്കിയില്‍നിന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെ നേരേത്ത അറസ്റ്റ് ചെയ്തിരുന്നു. മേയ് എട്ടിനാണ് പഴയ നോട്ട് മാറ്റിനല്‍കാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം, എറണാകുളം സ്വദേശികളെ പുതുക്കാട് പാഴായിയിലേക്ക് വിളിച്ചുവരുത്തി മുളകുപൊടി എറിഞ്ഞും കത്തിയും വാളും കാണിച്ചും ഭീഷണിപ്പെടുത്തി പണം കവരാന്‍ ശ്രമിച്ചത്. പുതുക്കാട് െപാലീസ് സ്ഥലെത്തത്തിയപ്പോള്‍ പദ്ധതി പൊളിയുകയായിരുന്നു. തുടരന്വേഷണത്തിനായി കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഇടുക്കിയിലെ കാടുകളിൽ കൃഷി പഠിക്കാനെന്ന വ്യാജേന കാടിനുള്ളില്‍ ഒരു കുടിലില്‍ താമസിച്ചുവരുകയായിരുന്നു ഇരുവരുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. പകല്‍പോലും വന്യമൃഗങ്ങളിറങ്ങുന്ന വഴിയായതിനാല്‍ ആരും വരിെല്ലന്നാണ് പ്രതികൾ കരുതിയത്. മുഖ്യപ്രതിയുടെ കാമുകിയെ കാണാന്‍ പ്രതികൾ വരുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ കരുനീക്കങ്ങള്‍ക്കൊടുവിലാണ് ഇരുവരും അറസ്റ്റിലാകുന്നത്. ക്രൈംബ്രാഞ്ച് എസ്.ഐമാരായ മുഹമ്മദ് റാഫി, ഡേവിസ്, തങ്കച്ചന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ പി. രാഗേഷ്, സി.ആര്‍. പ്രദീപ്, പി.പി. ജയകൃഷ്ണന്‍, സുദേവ്, സി.എ. ജോബ്, ലിജു ഇയ്യാനി എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.