കൊടുങ്ങല്ലൂർ: പൊലീസ് സന്നാഹവും, രാഷ്ടീയ പാർട്ടികളുടെ ജനവഞ്ചനയും ഒത്തുചേർന്നേതാടെ കൂളിമുട്ടം െപാക്കളായിയിൽ വിദേശമദ്യശാല തുറക്കുന്നത് എളുപ്പമായി. ഒത്തുകളിക്ക് വേണ്ടിയായിരുന്നു നീക്കമെങ്കിൽ സമരം ഇത്രയും നീേട്ടണ്ടിയിരുന്നില്ലെന്ന നിലപാടിലാണ് നാട്ടുകാർ. മദ്യശാല അനുവദിക്കില്ലെന്ന് പറഞ്ഞ നേതാക്കളും, ജനപ്രതിനിധികളും, ഭരണാധികാരികളും തങ്ങളെ വഞ്ചിച്ചുവെന്ന രോഷവും അവർ പങ്കുവെച്ചു. 97 ദിവസം മദ്യശാല സ്ഥാപിക്കുന്നതിനെതിരെ മുദ്രാവാക്യം വിളിച്ച ചെറിയ കൂട്ടം മനുഷ്യർ നിസ്സഹായരായി നോക്കിനിൽക്കെയാണ് ജനവാസകേന്ദ്രത്തിൽ മദ്യശാല തുറന്നത്. മദ്യശാല സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് എല്ലാപാർട്ടികളും കൊടികൾ സ്ഥാപിച്ചിരുന്നു. നിരവധി െഎക്യദാർഢ്യ പരിപാടികളാണ് സമരപ്പന്തലിൽ നടന്നത്. മതിലകം മതിൽമൂലയിലും, ശ്രീനാരായണപുരം പോഴങ്കാവിലും സ്ഥപിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട മദ്യശാലയാണ് പൊക്കളായിയിൽ തുറന്നത്. പോഴങ്കാവിൽ സി.പി.എമ്മാണ് മദ്യശാലയെ എതിർക്കാൻ മുന്നിൽ നിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.