അംഗദവിജയം കഥകളി അരങ്ങേറി

ഇരിങ്ങാലക്കുട: ചെറുതൃക്കോവില്‍ ക്ഷേത്രത്തിലെ നവീകരണ കലശത്തി​െൻറ ഭാഗമായി . രാമായണത്തില്‍ യുദ്ധാരംഭം മുതല്‍ അംഗദന്‍ മേഘനാഥനെ ജയിച്ച് ത​െൻറ മുത്തച്ഛനായ ഇന്ദ്രനുവരുത്തിയ അപമാനത്തിന് പ്രതിക്രിയ ചെയ്യുന്ന കഥാഭാഗമാണ് ആട്ടക്കഥയായി ടി.വേണുഗോപാല്‍ രചിച്ചത്. കലാനിലയം ഗോപിയാണ് ചിട്ടപ്പെടുത്തിയത്. ഇതില്‍ ശ്രീരാമനായി കലാനിലയം ഗോപി, മേഘനാഥനായി ഇ.കെ.വിനോദ് വാര്യര്‍ എന്നിവര്‍ അരങ്ങിലെത്തി. സംഗീതം കലാമണ്ഡലം സുധീഷ്, കലാമണ്ഡലം ശ്രീനാഥ്, കലാനിലയം വിഷ്ണു. ചെണ്ട കലാനിലയം രതീഷ്, കലാനിലയം ദീപക്. മദ്ദളം കലാനിലയം പ്രകാശൻ, കലാനിലയം ശ്രീജിത്ത്. ചുട്ടിയും അണിയറയും കലാനിലയം പ്രശാന്തും സംഘവും ഒരുക്കി. ചമയം ഒരുക്കിയത് രംഗഭാഷ ഇരിങ്ങാലക്കുട ആണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.