മണ്ണുത്തി: വെള്ളാനിക്കരയിൽ കാർഷിക സർവകലാശാല കലോത്സവത്തിനിടെ വിദ്യാർഥികൾ ഏറ്റുമുട്ടി. കെ.എസ്.യു പ്രവർത്തകന് പരിക്ക്. വെള്ളാനിക്കര ഹോട്ടികൾച്ചർ കോളജിലെ നാലാം വർഷ വിദ്യാർഥി ശ്യാമിനാണ് താക്കോൽ കൊണ്ട് കഴുത്തിൽ കുത്തേറ്റത്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് വിദ്യാർഥികൾ ഗ്രൂപ് തിരിഞ്ഞ് സംഘർഷം തുടങ്ങിയത്. എസ്.എഫ്.െഎ ഭരണസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന കലോത്സവം നിയന്ത്രിക്കാൻ കോളജിന് പുറത്തുള്ളവർ എത്തിയതാണ് ഒരുവിഭാഗം വിദ്യാർഥികളെ ചൊടിപ്പിച്ചത്. ഉച്ചക്ക് സംഘം ചേർന്ന് ഏറ്റുമുട്ടലിലേക്ക് എത്തിയെങ്കിലും പൊലീസ് എത്തി നിയന്ത്രിക്കുകയായിരുന്നു. എന്നാൽ, വൈകീട്ട് അഞ്ചോടെ സംഘം ചേർന്ന് എത്തിയ വിദ്യാർഥികൾ ശ്യാമിനെ ആക്രമിക്കുകയായിരുന്നുവെന്ന് ഒരു വിഭാഗം ആരോപിച്ചു. എന്നാൽ, ആക്രമികൾ കോളജിന് പുറത്തുനിന്നുള്ളവരാണെന്നും ഇവരെ പിടികൂടാൻ പൊലീസ് തയാറായിെല്ലന്നും കെ.എസ്.യു പ്രവർത്തകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.