മണിചെയിൻ തട്ടിപ്പ് കേസ്: അഞ്ചുപേർക്ക് തടവും 2.45 ലക്ഷം പിഴയും

തൃശൂര്‍: മണിചെയിന്‍ തട്ടിപ്പുകേസില്‍ പൊലീസുകാരനും ഭാര്യയും ഉള്‍പ്പെടെ അഞ്ചുപേരെ അഞ്ചുവര്‍ഷം തടവിനും 2.45 ലക്ഷം രൂപ പിഴക്കും ശിക്ഷിച്ചു. ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ റൈറ്റർ പ്രഭാശങ്കർ, ഇയാളുടെ ഭാര്യ ബിന്ദു എന്നിവരും ഗ്രീന്‍കോ സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡി കെ.വി. ബിജു സാഗര്‍, ഡയറക്ടര്‍മാരായ ശിവദാസന്‍, കെ.ഡി. പ്രതാപന്‍ എന്നിവരെയുമാണ് അഡീഷനല്‍ സി.ജെ.എം കോടതി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ. ബിനു ശിക്ഷിച്ചത്. പ്രഭാശങ്കറും‍ ഭാര്യ ബിന്ദുവും കമ്പനിയുടെ പ്രമോട്ടർമാരായി പ്രവർത്തിക്കുകയായിരുന്നേത്ര. പിഴ പരാതിക്കാര്‍ക്ക് നൽകണം. പിഴയൊടുക്കിയില്ലെങ്കിൽ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം. പ്രതികളെ റിമാന്‍ഡ് ചെയ്തു. 2010ല്‍ തൃശൂര്‍ വാരിയം െലയ്നില്‍ ഓഫിസ് കേന്ദ്രീകരിച്ച്, ആറുമാസംകൊണ്ട് മുതല്‍മുടക്കി​െൻറ അഞ്ചിരട്ടി വാഗ്ദാനം ചെയ്താണ് ഗ്രീന്‍കോ നിക്ഷേപകരെ ആകര്‍ഷിച്ചത്. ആറുമാസത്തിനുള്ളില്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് 500ലേറെ പേരില്‍നിന്ന് പണം തട്ടിച്ചെന്ന് ആക്ഷേപമുയർന്നു. തൃശൂര്‍ സ്വദേശികളായ പ്രഭാകരന്‍, ശ്രീദേവി എന്നിവരുടെ പരാതിയിന്മേലുള്ള കേസിലാണ് വിധി. 300ഓളം പരാതിക്കാര്‍ ഉള്‍പ്പെട്ട ഏഴ് കേസുകളിൽ അഡീ. സി.ജെ.എം കോടതിയില്‍ വിചാരണ നടന്നുവരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.