അജ്​ഞാതനെന്ന്​ കരുതി മറവുചെയ്​തയാളെ തിരിച്ചറിഞ്ഞു

കുന്നംകുളം: ട്രെയിൻതട്ടി മരിച്ച് സംസ്കരിച്ച അജ്ഞാതനെ മൂന്ന് ആഴ്ചക്ക് ശേഷം തിരിച്ചറിഞ്ഞു. കുന്നംകുളം ചെറുവത്താനി അയിനിപ്പള്ളി ശ്രീനിവാസനെയാണ് (50) ബന്ധുക്കൾ തിരിച്ചറിഞ്ഞത്. കഴിഞ്ഞമാസം 11ന് ഗുരുവായൂരിൽ ട്രെയിൻ തട്ടിയാണ് ഇയാൾ മരിച്ചത്. നിയമ നടപടിക്ക് ശേഷം മൃതദേഹം ഏറ്റുവാങ്ങാൻ ആരും എത്താതിരുന്നതോടെ പൊലീസ് അജ്ഞാത മൃതദേഹമെന്ന് വിലയിരുത്തി മറവ് ചെയ്തു. സൗണ്ട്, സ്റ്റേജ്, പരസ്യബോർഡ് ഉൾപ്പെടെ ജോലി ചെയ്യുന്ന ശ്രീനിവാസനെ കഴിഞ്ഞ മാസം മുതലാണ് കാണാതായത്. പണിക്ക് പോയതാകുമെന്ന് കരുതി വീട്ടുകാർ ആരും അന്വേഷിച്ചില്ല. കൂടെ പണിയെടുക്കുന്നവർ വീട്ടിൽ വിളിച്ചതോടെയാണ് ശ്രീനിവാസനെ കാണാതായ വിവരം അറിയുന്നത്. വീട്ടുകാർ കുന്നംകുളം പൊലീസിൽ പരാതി നൽകി. ഇതിനിടെ ഗുരുവായൂരിൽ അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച വിവരം ലഭിച്ചു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഫോേട്ടാ കണ്ട് തിരിച്ചറിയുകയായിരുന്നു. മൃതദേഹം പുറത്തെടുത്ത് മതാചാര പ്രകാരം സംസ്കരിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ. അതിനുള്ള സഹായം അധികാരികളിൽ നിന്ന് തേടുമെന്ന് അവർ അറിയിച്ചു. ഭാര്യ: സീന. മക്കൾ: സബിത, കാവ്യ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.