സമൂഹത്തിൽ നീതി ഉടലെടുക്കേണ്ടത് സംവാദങ്ങളിൽനിന്ന് ^സെബാസ്​റ്റ്യൻ പോൾ

സമൂഹത്തിൽ നീതി ഉടലെടുക്കേണ്ടത് സംവാദങ്ങളിൽനിന്ന് -സെബാസ്റ്റ്യൻ പോൾ വിയ്യൂർ: പൊതുജനങ്ങളുടെ സംവാദങ്ങളിൽനിന്നാണ് സമൂഹത്തിൽ നീതിപൂർവമായ സമീപനവും മനോഭാവവും ഉടലെടുക്കേണ്ടതെന്നും അത് ഭരണകൂടത്തി​െൻറയോ, നീതിനിർവഹിക്കുന്നവരുടെയോ മാത്രം ചുമതലയല്ലെന്നും അഡ്വ. ഡോ. സെബാസ്റ്റ്യൻ പോൾ പറഞ്ഞു. വ്യക്തികളിലെ ആത്മീയതയാണ് സമൂഹത്തെ നന്മയിലേക്ക് നയിക്കുന്നത്. യഥാർഥ ആത്മീയത മാനവികതയാണ്. അതിന് ദൈവവിശ്വാസമായോ മതവിശ്വാസമായോ ബന്ധമില്ല. നിസ്വരിൽനിന്ന് എല്ലാം കവർന്നെടുക്കുന്ന ആഗോളീകരണം പോലെയുള്ള അവസ്ഥകളെ ചെറുക്കുന്നതിന്ന് ജനമനസ്സുകളിൽ മാനവികതാബോധം വളർത്താൻ വായനയും വായനശാലകളം സഹായിക്കുന്നു. വിയ്യൂർ ഗ്രാമീണ വായനശാലയുടെ വിദ്യാഭ്യാസ പുരസ്കാര സമ്മേളനത്തിൽ 'ഭരണഘടനയും സാമൂഹിക നീതിയും' വിഷയം ആധാരമാക്കി മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അേദ്ദഹം. സി.കെ. മേനോൻ ഉദ്ഘാടനം ചെയ്തു. പ്രഫ. എം. ഹരിദാസ് അധ്യക്ഷത വഹിച്ചു. ഡോക്ടറേറ്റ് നേടിയ വായനശാലാ വൈസ് പ്രസിഡൻറ് സി.പി. സുനിൽകുമാറിനെ ആദരിച്ചു. ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻറ് ഹാരി ഫാബി, കൗൺസിലർ പ്രസീജ ഗോപകുമാർ, പി.പി. സണ്ണി, വി.ഡി. ജോൺസൺ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.