ഡി.എം.ഒ ഓഫിസിലേക്ക് ബി.ജെ.പി മാര്‍ച്ച്

തൃശൂർ: മഴക്കാല ശുചീകരണത്തില്‍ വീഴ്ച്ച വരുത്തുകയും പകര്‍ച്ച വ്യാധി പടർന്ന് നിരവധിപേർ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ ആരോഗ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.എം.ഒ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ബി.ജെ.പി ദേശീയ നിർവാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ തൂക്കം നല്‍കി ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ നോക്കാതെ ബാറുകള്‍ തുറന്ന് മദ്യ രാജാക്കന്മാരെ രക്ഷിക്കാനാണ് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും സമയമെന്നും, ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ കഴിയാത്ത ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് പി.കെ.കൃഷ്ണദാസ് ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് എ. നാഗേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് എം.എസ്.സമ്പൂർണ, ജില്ല ജനറല്‍ സെക്രട്ടറിമാരായ കെ.പി.ജോര്‍ജ്, കെകെ.അനീഷ്കുമാര്‍, മഹിള മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി നിവേദിത, ജില്ല ഭാരവാഹികളായ സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, ജസ്റ്റിന്‍ ജേക്കബ്, ഉല്ലാസ് ബാബു, എസ്.ശ്രീകുമാരി എന്നിവര്‍ സംസാരിച്ചു. പത്മിനി പ്രകാശൻ, പ്രസന്ന ശശി, ബി.ജെ.പി മണ്ഡലം പ്രസിഡൻറ് വിനോദ് പൊള്ളഞ്ചേരി, സുനില്‍ കയ്പമംഗലം, രാജന്‍ വല്ലച്ചിറ, സുധീഷ് മേനോത്ത് പറമ്പിൽ, സുബ്രമണ്യന്‍, രമാദേവി, പി.വി.സുബ്രഹ്മണ്യന്‍, ഷാജന്‍ ദേവസ്വം പറമ്പില്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.