ഗ്രാഫിക് പ്രിൻറ്​ പ്രദര്‍ശനം തുടങ്ങി

തൃശൂർ: കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന, മണ്‍മറഞ്ഞ വിഖ്യാത ചിത്രകാരന്‍ സോമനാഥ് ഹോറി​െൻറ ഗ്രാഫിക് പ്രിൻറുകളുടെ പ്രദര്‍ശനം ആർട്ട് ഗാലറിയില്‍ അക്കാദമി ചെയര്‍മാന്‍ സത്യപാല്‍ ഉദ്ഘാടനം ചെയ്തു. നിറത്തോടൊപ്പം ചരിത്രവും ചാലിച്ചെടുത്ത ചിത്രങ്ങളാണ് സോമനാഥ് ഹോറിനെ വ്യത്യസ്തനാക്കിയതെന്നും അദ്ദേഹത്തി​െൻറ ചിത്രങ്ങള്‍ വര്‍ത്തമാന രാഷ്ട്രീയത്തിലും ജീവിതത്തിലും പ്രസക്തമാെണന്നും സത്യപാല്‍ പറഞ്ഞു. സെക്രട്ടറി പൊന്ന്യം ചന്ദ്രൻ, അംഗങ്ങളായ കവിത ബാലകൃഷ്ണൻ, പുഷ്പാകരന്‍ കടപ്പത്ത് എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.