തൃശൂർ: പകർച്ചപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ നിർേദശിച്ച ത്രിദിന ശുചീകരണം പാളി. വകുപ്പുകളുടെ ഏകോപനമില്ലായ്മയും നേതൃത്വം നൽകുന്നതിൽ തദ്ദേശസ്ഥാപനങ്ങൾ വരുത്തിയ വീഴ്ചയുമാണ് ശുചീകരണം പാളാൻ ഇടയാക്കിയത്. 25 ശതമാനം പ്രവർത്തനം മാത്രമാണ് നടന്നതെന്നാണ് തദ്ദേശഭരണ വകുപ്പിെൻറ വിലയിരുത്തൽ. പനിയും പകര്‍ച്ചവ്യാധികളും പടരുന്നതിനിടെയാണ് ജൂൺ 27 മുതൽ 29 വരെ ശുചീകരണ പ്രവര്‍ത്തനം നടത്താൻ സർവകക്ഷി യോഗം തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയെൻറ നേതൃത്വത്തിൽ കണ്ണൂർ കോർപറേഷനിലും ജില്ലകളിൽ ചുമതലകളുള്ള മന്ത്രിമാരുടെ നേതൃത്വത്തിലും ജനപ്രതിനിധികൾ മുതൽ വിദ്യാർഥികൾ വരെയുള്ളവരെ ഭാഗമാക്കി വേണം ശുചീകരണപ്രവർത്തനമെന്നായിരുന്നു നിർേദശം. ഇതിനായി ചുമതലയുള്ള മന്ത്രിയുടെ നേതൃത്വത്തിൽ വകുപ്പുമേധാവികളുടെ യോഗം ചേർന്ന് പ്രവർത്തനങ്ങൾ തീരുമാനിെച്ചങ്കിലും ശുചീകരണം പത്രങ്ങൾക്കുള്ള പടമെടുക്കലിൽ ഒതുങ്ങി. തദ്ദേശ സ്ഥാപന ജീവനക്കാർപോലും വിട്ടുനിന്നു. ജനപങ്കാളിത്തം ഉറപ്പാക്കാൻ തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ സര്‍വകക്ഷി യോഗം വിളിച്ചിരുന്നതിനൊപ്പം മുഖ്യമന്ത്രിയുടെയും വകുപ്പുമന്ത്രിയുടെയും കത്തും ഇറക്കിയിരുന്നു. എൻ.സി.സി, സ്‌കൗട്ട്, സ്റ്റുഡൻറ് പൊലീസ് കാഡറ്റ്സ് എന്നീ വിഭാഗങ്ങള്‍ക്ക് പുറമേ, വിദ്യാർഥികളെയാകെ പങ്കെടുപ്പിക്കാനും നിർദേശമുണ്ടായിരുെന്നങ്കിലും ഇതും പേരിലൊതുങ്ങി. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യമായിടത്തെല്ലാം പനി ക്ലിനിക്കുകള്‍ തുറക്കാനും മരുന്നും മറ്റ് സംവിധാനങ്ങളും ഉറപ്പുവരുത്താനും അലോപ്പതി, ആയുര്‍വേദം, ഹോമിയോ വകുപ്പുകള്‍ എന്നിവ ഏകോപിപ്പിച്ച് ആവശ്യമായ ചികിത്സയും ലഭ്യമാക്കാനുമെല്ലാം യോഗത്തിൽ ധാരണയായിരുന്നുവെങ്കിലും തുടർനടപടികളുണ്ടായില്ല. സംസ്ഥാനത്ത് പകർച്ചപ്പനിമൂലം ആറുമാസത്തിനിടെ മരിച്ചത് 241 പേരാണെന്നാണ് ആരോഗ്യവകുപ്പിെൻറ കണക്ക്. ഇതിൽ 79 പേർ മരിച്ചത് ഡെങ്കിപ്പനി മൂലമാണ്. 2016ൽ പനി ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 96 മാത്രമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.