തൃശൂർ: പൊലീസ് ഡ്യൂട്ടി മീറ്റിന് തിങ്കളാഴ്ച തൃശൂരിൽ തുടക്കമാകും. രാമവർമപുരം പൊലീസ് അക്കാദമിയിൽ അഞ്ച് വരെയാണ് മീറ്റ്. ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്യും. മൂന്നുദിവസത്തെ ഡ്യൂട്ടി മീറ്റിൽ സി.പി.ഒ റാങ്ക് മുതൽ സർക്കിൾ ഇൻസ്പെക്ടർ റാങ്ക് വരെയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണ പാടവം, ലിഫ്റ്റിങ്, പാക്കിങ്, ഫോട്ടോഗ്രാഫി, രേഖാചിത്രം തയാറാക്കൽ, വിരലടയാള ശേഖരണം, മെഡിക്കോ ലീഗൽ ടെസ്റ്റ്, കുറ്റാന്വേഷണ മികവ്, കമ്പ്യൂട്ടർ വൈദഗ്ധ്യം എന്നിവ പരീക്ഷിക്കും. ഡ്യൂട്ടി മീറ്റിെൻറ പ്രധാന ആകർഷണം പൊലീസ് നായ്ക്കളുടെ മത്സരമാണ്. വിവിധ പൊലീസ് ജില്ലകളിൽനിന്നും വരുന്ന പൊലീസ് നായ്ക്കൾ അനുസരണം, അപരിചിതർ നൽകുന്ന ഭക്ഷണം നിരസിക്കൽ, കുറ്റവാളികളെ മണംപിടിച്ച് കണ്ടുപിടിക്കൽ എന്നിങ്ങനെ വിവിധ മത്സരങ്ങളിൽ പങ്കെടുക്കും. 2014 മുതൽ രാമവർമപുരം പൊലീസ് അക്കാദമിയിലാണ് പൊലീസിെൻറ ഡ്യൂട്ടി മീറ്റ് നടക്കുന്നത്. അഞ്ചിന് വൈകീട്ട് 5.30ന് വൈകീട്ട് ഹൈകോടതി ജഡ്ജി ജസ്റ്റിസ് അലക്സാണ്ടർ തോമസ് സമ്മാനദാനം നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.