ചാനൽ, സിനിമ കാഴ്​ചകളിൽ സ്വാധീനിക്കപ്പെടരുത്​ ^സത്യൻ അന്തിക്കാട്​

ചാനൽ, സിനിമ കാഴ്ചകളിൽ സ്വാധീനിക്കപ്പെടരുത് -സത്യൻ അന്തിക്കാട് തൃശൂർ: മനസ്സ് എപ്പോഴും തേച്ചുമിനുക്കി വൃത്തിയാക്കി വെക്കണമെന്നും ദൃശ്യമാധ്യമങ്ങളിലും സിനിമകളിലും കാണുന്ന കാഴ്ചകളിൽ സ്വാധീനിക്കപ്പെടരുതെന്നും സംവിധായകൻ സത്യൻ അന്തിക്കാട്. അത്തരം കാഴ്ചകൾ മനസ്സിന് സമാധാനം പകരുന്നുണ്ടോ എന്ന കാര്യം സംശയമാെണന്നും അദ്ദേഹം പറഞ്ഞു. ഡോ. ഫ്രാൻസിസ് ആലപ്പാട്ട് രചിച്ച 'അനഘ' മെഡിക്കൽ കുറ്റാന്വേഷണ നോവൽ ഡോക്ടേഴ്സ് ദിനത്തിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷഷ്ഠിപൂർത്തിയിലെത്തിയ കോഴിക്കോട് മെഡിക്കൽ കോളജിനാണ് നോവൽ സമർപ്പിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിലെ പൂർവ വിദ്യാർഥിയും കേരള ബ്ലഡ് ഡോണേഴ്സ് ഫോറം സ്ഥാപകനുമാണ് ഫാ. ആലപ്പാട്ട്. സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ അധ്യക്ഷത വഹിച്ചു. മനുഷ്യനെ രോഗികളായി കാണാതെ രോഗികളെ മനുഷ്യരായി കാണാനുള്ള പ്രത്യേക സിദ്ധിയാണ് ഡോക്ടർമാർക്ക് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫാ. ആലപ്പാട്ടി​െൻറ സഹപാഠി കോഴിക്കോട് മെഡിക്കൽ കോളജിലെ പ്രഫസറായ ഡോ. പി.കെ. ശശിധര​െൻറ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിലെ പൂർവവിദ്യാർഥികളും അധ്യാപകരുമായ ഡോ. വി.കെ. രാമൻകുട്ടി, ഡോ. എം.ആർ. ചന്ദ്രൻ, ഡോ. എം.പി. റാഫേൽ, ഡോ. റാണി മേനോൻ, ഡോ. കെ. അംബുജം എന്നിവർ ചേർന്ന് ആദ്യപ്രതി ഏറ്റുവാങ്ങി. പുസ്തക വിൽപനയിൽനിന്ന് ലഭിച്ച ആദ്യ ഗഡുവായ 10,000 രൂപ സൺ മെഡിക്കൽ ആൻഡ് റിസർച്ച് സ​െൻറർ മാനേജിങ് ഡയറക്ടർ പ്രതാപ് വർക്കി തൃശൂർ പെയിൻ ആൻഡ് പാലിയേറ്റിവ് സൊസൈറ്റി പ്രതിനിധി കെ.പി. അച്യുതന് ചടങ്ങിൽ കൈമാറി. സ്കൂൾ, കോളജ് ലൈബ്രറികളിലേക്ക് നോവൽ സൗജന്യമായി വിതരണം ചെയ്തു. സി.ഡി. ആൻറണി സ്വാഗതവും ജോജു തേക്കാനത്ത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.