ദിലീപിെൻറ തൃശൂർ ലൊക്കേഷനിൽ പൾസർ സുനി എത്തി

തൃശൂർ: പള്‍സര്‍ സുനിയെ തനിക്ക് പരിചയമില്ലെന്നും ഓര്‍മയില്‍പോലും ഇല്ലാത്തയാളാണെന്നുമുള്ള നടൻ ദിലീപി​െൻറ വാദം ശരിയെല്ലന്ന് വ്യക്തമാക്കുന്ന തരത്തിൽ പള്‍സര്‍ സുനിയും ദിലീപും ഉൾപ്പെട്ട ചിത്രങ്ങള്‍ പൊലീസിന് ലഭിച്ചു. തൃശൂരിൽ ചിത്രീകരിച്ച 'ജോർേജട്ടൻസ് പൂരം' സിനിമയുടെ ലൊക്കേഷനിലാണ് പള്‍സര്‍ സുനി എത്തിയതായി കണ്ടെത്തിയത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വളരെ നിർണായക തെളിവാണിതെന്ന് പൊലീസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. തൃശൂരിലെ കിണറ്റിങ്കൽ ടെന്നിസ് ക്ലബിൽ വെച്ച് ദിലീപിനൊപ്പം ആരാധകർ എടുത്ത സെല്‍ഫിയിലാണ് പള്‍സര്‍ സുനി പെട്ടത്. പൊലീസ് പിടിച്ചെടുത്ത ഇൗ േഫാേട്ടാകളിൽ ആരാധകരുടെ പിന്നിൽ ഒഴിഞ്ഞുമാറി നിൽക്കുന്ന നിലയിലാണ് സുനി. ഇതോടൊപ്പം തൃശൂരിലെ ബാനർജി ക്ലബിലും ഒരു സ്വകാര്യ ഹോട്ടലിനോട് ചേർന്നുള്ള ക്ലബിലുമായിരുന്നു ഷൂട്ടിങ്. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇരുവരും ഒരേ ടവര്‍ ലൊക്കേഷനില്‍ എത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പൊലീസ് ചിത്രങ്ങള്‍ കണ്ടെടുത്തത്. 2016 നവംബര്‍ 13നാണ് ഇരുവരും ഒരേ ടവര്‍ ലൊക്കേഷനിലുള്ളതായി കണ്ടെത്തിയത്. തങ്ങളുടെ ഹെല്‍ത്ത് സ​െൻററിൽ ആക്രമിക്കപ്പെട്ട നടിയും അംഗമായിരുന്നുവെന്ന് ബാനര്‍ജി ക്ലബ് മാനേജർ പറഞ്ഞു. ഇതും പൊലീസ് പരിശോധിക്കുന്നുണ്ട്. ചിത്രങ്ങളെടുത്ത, ക്ലബിലെ ജീവനക്കാരെ അന്വേഷണ സംഘം ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തു. ഷൂട്ടിങ് സമയത്ത് ആരെല്ലാം ദിലീപിനെ കാണാനെത്തി എന്നതടക്കമുള്ള വിവരങ്ങളാണ് പൊലീസ് ശേഖരിച്ചത്. ദിലീപും സുനിയും നേരേത്ത എപ്പോഴെങ്കിലും ക്ലബിൽ വന്നിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സുനിയെ തനിക്ക് അറിയുകയേയില്ല എന്നാണ് ദിലീപ് നേരേത്ത പൊലീസിന് നൽകിയ മൊഴി. ഇത്തരക്കാരുമായി താനൊരിക്കലും കൂട്ടുകൂടുകയില്ലെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. എന്നാൽ, ജയിലില്‍നിന്ന് സുനി ദിലീപിനെഴുതിയതായി പറയുന്ന കത്തില്‍ 'സൗണ്ട് തോമ' മുതല്‍ ജോര്‍ജേട്ടന്‍സ് പൂരം വരെയുള്ള കാര്യങ്ങള്‍ താൻ ആരോടും പറഞ്ഞിട്ടില്ലെന്ന് പള്‍സര്‍ സുനി അറിയിച്ചിട്ടുണ്ടായിരുന്നു. ഇതും പൊലീസ് പരിശോധിക്കുകയാണ്‌. ലൊക്കേഷനിൽ പൾസർ സുനി വന്നതായി അറിവില്ലെന്ന് ചിത്രത്തി​െൻറ സംവിധായകൻ കെ. ബിജു പറഞ്ഞു. ഡ്രൈവറായോ മറ്റേതെങ്കിലും ജോലിക്കാരനായോ പൾസർ സുനിയെ ഉൾപ്പെടുത്തിയിരുന്നില്ലെന്നും ബിജു അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.