വെറ്ററിനറി ഉപകേന്ദ്രങ്ങളിൽ കംപ്യൂട്ടറുകൾ

മതിലകം: കയ്പമംഗലം നിയോജക മണ്ഡലത്തിലെ ഏഴ് പഞ്ചായത്തിെലയും വെറ്ററിനറി സബ് സ​െൻററുകൾക്ക് കംപ്യൂട്ടറുകൾ അനുവദിച്ചു. ഇ.ടി. ടൈസൺ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നാണ് കംപ്യൂട്ടർ അനുവദിച്ചത്. അപേക്ഷിച്ച് ഒരു മാസത്തിനകംതന്നെ കംപ്യൂട്ടറുകൾ അനുവദിച്ചു. ചടങ്ങിൽ എം.എൽ.എ ഏഴ് സ​െൻററുകൾക്കും കംപ്യൂട്ടർ കൈമാറി. മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ബി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ. എം.കെ. ഗിരിജ, വി.എസ്. രവീന്ദ്രൻ. ഡോ. പി.ഡി. സുരേഷ്, കെ.കെ. സതീഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.