ഹൈടെക് സ്‌കൂള്‍ പദ്ധതി സെപ്റ്റംബര്‍ മുതല്‍

തൃശൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി എട്ട് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ സെപ്റ്റംബര്‍ മുതല്‍ ഹൈടെക്കായി മാറുമെന്ന് ഐ.ടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്‌ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. തൃശൂര്‍ സ​െൻറ് ക്ലയേഴ്സ് സി.ജി.എച്ച്.എസിൽ സംഘടിപ്പിച്ച ഹൈടെക് പദ്ധതി വിശദീകരണ ശിൽപശാലയില്‍ വീഡിയോ പ്രഭാഷണം നടത്തുകയായിരുന്നു ഡയറക്‌ടർ. എല്ലാ ക്ലാസ്‌ മുറിയിലും ലാപ്‌ടോപ്, പ്രൊജക്‌ടർ, യു.എസ്.ബി സ്പീക്കർ, മൗണ്ടിങ് കിറ്റ്, വൈറ്റ് ബോര്‍ഡ് എന്നിവ സ്ഥാപിച്ച് കമ്പ്യൂട്ടര്‍ ലാബുമായി അതിവേഗ ഇൻറര്‍നെറ്റ് ലഭിക്കാനുള്ള നെറ്റ്‌ വര്‍ക്കിങ് നടത്തും. ഇതിനുപുറമേ ടെലിവിഷൻ, മള്‍ട്ടി ഫങ്ഷന്‍ പ്രിൻറർ, വെബ്കാം, ഡിജിറ്റല്‍ കാമറ തുടങ്ങിയവയും എല്ലാ സ്കൂളിലും വിന്യസിക്കും. സ്‌കൂള്‍ സര്‍വേയും അതിന് ശേഷം ഓഡിറ്റും നടത്തിയ ശേഷം സ്‌കൂളുകള്‍ സജ്ജമാകുന്നതിന് അനുസരിച്ചാണ് ഹാര്‍ഡ്‌വെയര്‍ വിന്യാസം നടത്തുക. ഇതിനാവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ സ്കൂളുകള്‍ ഉറപ്പാക്കണം. ഇതനുസരിച്ച് വിവിധ ഘട്ടങ്ങളിലായി സ്കൂളുകളില്‍ ഹാര്‍ഡ്‌വെയര്‍ വിന്യസിക്കും. ജില്ലയിലെ 238 ഹൈസ്‌കൂളുകൾ, 204 ഹയര്‍ സെക്കൻഡറി-വി.എ.ച്ച്എസ്.ഇ എന്നിങ്ങനെ 442 സ്കൂളുകളിലെ 3,309 ക്ലാസ്‌ മുറികളാണ് ഹൈടെക്കാകാന്‍ പോകുന്നത്. സ്കൂളുകളിലെ ഇ-മാലിന്യ നിര്‍മാര്‍ജനം, ഡിജിറ്റല്‍ ഉള്ളടക്കം, സ്കൂള്‍ വിക്കി -സമ്പൂര്‍ണ പോര്‍ട്ടലുകളില്‍ വിവരങ്ങള്‍ പുതുക്കൽ, ബ്രോഡ്ബാൻഡ് ഇൻറര്‍നെറ്റ് തുടങ്ങിയ കാര്യങ്ങള്‍ ശിൽപശാലയില്‍ അവതരിപ്പിച്ചു. ജില്ല കോഒാഡിനേറ്റർ സി.കെ. അജയ് കുമാർ, മാസ്റ്റർ ട്രെയ്നർ കോഒാഡിനേറ്റർമാരായ എം. അഷറഫ്, വാസുദേവൻ, മാസ്റ്റർ ട്രെയ്നർ ടി.ജെ. അനു എന്നിവര്‍ ശിൽപശാലക്ക് നേതൃത്വം നല്‍കി. ശിൽപശാലയുടെ അടുത്ത ഘട്ടം തൃശൂർ മോഡല്‍ ബോയ്സ് ഹയര്‍ സെക്കൻഡറി സ്കൂള്‍, മരത്തംകോട് ജി.എച്ച്.എസ്.എസ്, ഇരിങ്ങാലക്കുട ബി.ആർ.സി എന്നിവിടങ്ങളിൽ പ്രഥമാധ്യാപകര്‍ക്ക് തിങ്കളാഴ്ചയും സ്‌കൂള്‍ ഐ.ടി കോഒാഡിനേറ്റര്‍മാര്‍ക്ക് ചൊവ്വാഴ്ചയും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.