ചാലിയത്ത് വീണ്ടും മനുഷ്യകരം കരക്കടിഞ്ഞു ചാലിയം: കൈതവളപ്പ് കടൽതീരത്ത് വീണ്ടും മനുഷ്യകരം കരക്കടിഞ്ഞു. ശനിയാഴ്ച ഉച്ചയോടെയാണ് തോൾഭാഗത്തുനിന്ന് വെട്ടിയെടുത്ത കൈത്തണ്ടയും കൈപ്പത്തിയും പ്ലാസ്റ്റിക് കയറുകൊണ്ട് കെട്ടിയനിലയിൽ കടൽ ഭിത്തിയിൽ കുരുങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്. കഴിഞ്ഞ 28ന് സമാനരീതിയിൽത്തന്നെ കെട്ടിയനിലയിൽ ഇതിനടുത്ത് മറ്റൊരു കരം കരക്കടിഞ്ഞിരുന്നു. ബേപ്പൂർ പൊലീസ് കല്ലുകൾക്കിടയിൽനിന്ന് അവയവം പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. രണ്ട് കൈകളും ഒരാളുടേത് തന്നെയാകാനിടയുണ്ടെങ്കിലും ശാസ്ത്രീയ പരിശോധനകൾക്കു ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് പറഞ്ഞു. രണ്ട് കരങ്ങളും ഒരേരീതിയിൽ വെട്ടിമാറ്റിയശേഷം ഒരേ പോലെത്തന്നെ കെട്ടിയ നിലയിലാണ് കരക്കടിഞ്ഞത്. ബാക്കി ശരീരഭാഗങ്ങളും സമീപത്തെവിടെയെങ്കിലും കണ്ടെത്താനും സാധ്യതയുണ്ട്. അവയവങ്ങൾ കടലിൽ ഏറെ കിടക്കുകയോ സഞ്ചരിക്കുകയോ ചെയ്ത ലക്ഷണമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.