ആമ്പല്ലൂർ: മണലിപ്പുഴയിലേക്ക് രാസമാലിന്യം കലർന്ന മലിനജലം ഒഴുകിയെത്തുന്നു. ദേശീയപാതയോരത്തുള്ള അറയ്ക്കപ്പാടത്തെ തോട്ടിലൂടെയാണ് പുഴയിൽ മലിനജലം കലരുന്നത്. മടവാക്കര ഭാഗത്താണ് തോട് പുഴയിൽ ചേരുന്നത്. ദുർഗന്ധവും കറുത്ത നിറവുമുള്ള വെള്ളമാണ് പുഴയിൽ കലരുന്നത്. പാടത്തിെൻറ പല ഭാഗത്തും ഈ വെള്ളം കെട്ടിക്കിടന്ന് പുല്ലുകൾ കരിഞ്ഞതായി സമീപവാസികൾ പറയുന്നു. ആറായിരത്തിലേറെ കുടുംബങ്ങൾക്ക് ആശ്രയമായ എറവക്കാട് ശുദ്ധജലപദ്ധതി പ്രവർത്തിക്കുന്ന ഭാഗത്തെ പുഴയിലാണ് മലിനജലം കലർന്നത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ ശുദ്ധജല പദ്ധതി പ്രവർത്തനം താൽക്കാലികമായി നിർത്തണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലാണ് മലിനജലപ്രശ്നം രൂക്ഷമായത്. നെൻമണിക്കര പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും നടപടി കൈക്കൊണ്ടില്ലെന്ന് ആക്ഷേപമുണ്ട്. ഏതുതരം മാലിന്യമാണ് ഒഴുകിയെത്തുന്നതെന്ന് വ്യക്തത വരുത്താൻ അധികൃതർ തയാറായിട്ടില്ല. പഞ്ചായത്ത്, ഇറിഗേഷൻ, ആരോഗ്യ വകുപ്പ്, വാട്ടർ അതോറിറ്റി അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തണമെന്ന് പൊതുപ്രവർത്തകരായ ജോയ് മഞ്ഞളി, വിജു തച്ചംകുളം എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.