തൃശൂർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ അവശ്യ മരുന്നുകൾക്ക് ക്ഷാമമുണ്ടെന്ന പരാതിയിൽ ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജുക്കേഷൻ ഡയറക്ടറോട് അടിയന്തര റിപ്പോർട്ട് നൽകാൻ മനുഷ്യാവകാശ കമീഷൻ നിർദേശം. മരുന്ന് ക്ഷാമം, ലിഫ്റ്റ് പ്രവർത്തിക്കുന്നില്ല തുടങ്ങിയ പരാതികളായിരുന്നു കമീഷൻ പരിഗണിച്ചത്. ലിഫ്റ്റ് പ്രവർത്തിച്ചു തുടങ്ങിയെന്നും, ജീവനക്കാരെ നിയോഗിക്കുന്നതിലെ പിശകുകളും ലിഫ്റ്റ് തകരാറിന് കാരണമാകുന്നുണ്ടെന്ന് സൂപ്രണ്ട് നൽകിയ റിപ്പോർട്ടിൽ പറയുന്നു. തൃശൂർ നഗരത്തിൽ എയർ ക്വാളിറ്റി മോണിറ്ററിങ് സംവിധാനം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ മനുഷ്യാവകാശ കമീഷന് പരാതി നൽകി. പരാതിയിലെ ആവശ്യത്തിലെ നടപടികൾക്കായി കമീഷൻ കോർപറേഷന് കൈമാറി. 'ഒരേ ഭൂമി ഒരേ ജീവൻ' സംഘടന പ്രവർത്തകരായ ഷാജി ദാമോദരൻ, കെ.ബി.സന്തോഷ് എന്നിവരാണ് പരാതി നൽകിയത്. സാക്ഷരതാ പ്രേരക്മാരെ പിരിച്ചുവിടുന്നുവെന്ന പരാതിയിൽ സാക്ഷരത മിഷൻ ഡയറക്ടറോടും കമീഷൻ റിപ്പോർട്ട് തേടി. നഗരത്തിൽ തുടരുന്ന ടിപ്പർ അപകടത്തെത്തുടർന്ന് ടിപ്പർ ലോറികൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതിയിൽ നിരോധനം പ്രായോഗികമാവില്ല, നിയന്ത്രിക്കാമെന്ന് മോട്ടോർ വാഹനവകുപ്പ് കമീഷനെ അറിയിച്ചു. 89 പരാതികളിൽ 16 എണ്ണം തീർപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.